ന്യൂസ് ഡെസ്ക് : മോസില്ല ഫയർഫോക്സിന് പിന്നാലെ ഗൂഗിള്‍ ക്രോമിലും സെക്യൂരിറ്റി പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്ര കമ്പ്യൂട്ടർ എമർജൻസി റെസ്‌പോണ്‍സ് ടീം.ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന വെബ് ബ്രൗസറാണ് ഗൂഗിള്‍ ക്രോം. സൈബർ കുറ്റവാളികളുടെ പ്രധാന ലക്ഷ്യവും ഈ ആപ്ലിക്കേഷനാണ്. ഇപ്പോഴിതാ ക്രോമിന്റെ രണ്ട് വേർഷനുകളിലും സെർട്ട്- ഇൻ പിഴവ് ചൂണ്ടിക്കാണിച്ചെത്തിയിരിക്കുകയാണ്. ഒന്നിലധികം പിഴവുകളാണ് രണ്ട് വെർഷനിലും കണ്ടെത്തിയിരിക്കുന്നത്. 123.0.6312.58 for Linux എന്ന അപ്‌ഡേറ്റിന് മുമ്പുള്ള ക്രോമിന്റെ പതിപ്പുകള്‍, 123.0.6312.58.59 എന്ന അപ്‌ഡേറ്റിന് ശേഷമുള്ള വിൻഡോസ്, മാക് ഒ എസുകളിലെ ക്രോം പതിപ്പുകള്‍ എന്നിവയിലാണ് പിഴവുകളുള്ളത്.
ഇവ അതീവഗുരുതരമാണെന്നും ടീമിന്റെ മുന്നറിയിപ്പില്‍ പറയുന്നുണ്ട്. ബാങ്ക് അക്കൗണ്ട് വിവരങ്ങളും പാസ് വേഡുകളും കണ്ടെത്താൻ ഈ പിഴവ് ഹാക്കർമാരെ സഹായിച്ചേക്കും. അനധികൃത സോഫ്റ്റ്‌വെയറുകള്‍, ഡൗണ്‍ലോഡുകള്‍, എന്നിവ ഈ ക്രോം പതിപ്പുകളില്‍ പ്രശ്‌നങ്ങളുണ്ടാക്കിയേക്കാം. ഇത് കൂടാതെ ഈ വേർഷനുകള്‍ വ്യാജ വെബ്‌സൈറ്റുകള്‍ ഉപയോഗിച്ച് ഹാക്ക് ചെയ്യാനും സാധ്യതയുണ്ട്. പുതിയ സുരക്ഷാ അപ്‌ഡേറ്റുകള്‍ ഉപയോഗിക്കുന്നതാണ് ഹാക്കിങ്ങില്‍ നിന്ന് രക്ഷനേടാനുള്ള ഏക വഴിയെന്ന് മുന്നറിയിപ്പില്‍ പറയുന്നു .
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഴിഞ്ഞ ദിവസം മോസില്ലയിലെ പിഴവുകള്‍ ചൂണ്ടിക്കാണിച്ച് സെർട്ട്- ഇൻ രംഗത്ത് വന്നിരുന്നു. കമ്ബ്യൂട്ടർ സുരക്ഷാ സംവിധാനങ്ങള്‍ മറികടക്കാനും അതിലൂടെ പ്രധാനപ്പെട്ട രഹസ്യ വിവരങ്ങള്‍ ചോർത്താനും ഫയർഫോക്‌സിലെ പ്രശ്‌നങ്ങള്‍ ഉപയോഗപ്പെടുത്തി ഹാക്കർക്ക് സാധിക്കുമെന്നാണ് അതിലെയും മുന്നറിയിപ്പില്‍ പറയുന്നത്. ഫയർഫോക്‌സ് ഇഎസ്‌ആർ 115.9 ന് മുമ്ബുള്ള വേർഷനുകള്‍, ഫയർഫോക്‌സ് ഐഒഎസ് 124 ന് മുമ്പുള്ള വേർഷനുകള്‍, മോസില്ല തണ്ടർബേർഡ് 115.9 ന് മുമ്ബുള്ള വേർഷനുകള്‍ എന്നിവയിലാണ് നിലവില്‍ സുരക്ഷാ പ്രശ്‌നം കണ്ടെത്തിയത്.
മോസില്ലയുടെ ഉല്പന്നങ്ങള്‍ ഉപയോഗിക്കുന്നവർ കഴിയുന്നതും വേഗം അവ അപ്ഡേറ്റ് ചെയ്യണമെന്നാണ് സേർട്ട്-ഇൻ പുറത്തിറക്കിയ നിർദേശത്തിലുളളത്. കൂടാതെ ഉല്പന്നങ്ങള്‍ക്കുള്ള ഏറ്റവും പുതിയ അപ്‌ഡേറ്റുകളും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. തേഡ് പാർട്ടി ഉറവിടങ്ങളില്‍ നിന്ന് ആപ്പുകള്‍ ഇൻസ്റ്റാള്‍ ചെയ്യരുത് എന്നും അപരിചിതമായ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്നും സേർട്ട്-ഇന്നിന്റെ നിർദേശത്തില്‍ പറയുന്നുണ്ട്.