കൊച്ചി: അസുഖബാധിതനായി ലേക്ക് ഷോർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നടനും മുൻ എംപിയുമായ ഇന്നസെന്റിന്റെ നില അതീവ ഗുരുതരമായി തുടരുന്നു. ഇതിനിടെ ഇന്നസെന്റ് മരിച്ചതായി സാമൂഹിക മാധ്യമങ്ങളിൽ വ്യാജ വാർത്തയും പ്രത്യക്ഷപ്പെട്ടു. ഇത് വിശ്വസിച്ച് ചിലർ ഫെയ്സ്ബുക്കിലടക്കം അനുശോചന പോസ്റ്റുകളും ഇട്ടു. ഇതിനിടെ ഇന്നസെന്റിന്റെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുന്നതായി ലേക്ക് ഷോർ ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കി. മിഷ്യനുകളുടെ സഹായത്തോടെയാണ് ഇന്നസെന്റിന്റെ ജീവൻ നിലനിർത്തുന്നതെന്നും, മന്ത്രി രാജീവ് അടക്കമുള്ളവർ സ്ഥലത്ത് സന്ദർശനം നടത്തിയതായും ഇടവേള ബാബുവും അറിയിച്ചു.
Advertisements