നമ്മുടെ ലോകത്ത് തീവ്രവാദത്തിന് സ്ഥാനമില്ല; തീവ്രവാദത്തിന് എതിരെ ശക്തമായ പ്രതികരണവുമായി മോദിയും നെതന്യാഹുവും

ന്യൂഡൽഹി : ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പശ്ചിമേഷ്യയിൽ വർദ്ധിച്ചു വരുന്ന സംഘർങ്ങളിൽ മോദി ആശങ്ക പ്രകടിപ്പിച്ചു. നമ്മുടെ ലോകത്ത് തീവ്രവാദത്തിന് സ്ഥാനമില്ല എന്ന് മോദി പറഞ്ഞു. സമാധാനവും സുസ്ഥിരതയും വേഗത്തിൽ പുനഃസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ് എന്ന് മോദി വീണ്ടും ആവർത്തിച്ചു. ഹമാസ് പിടിയിലുള്ള എല്ലാ ബന്ദികളെ സുരക്ഷിതമായി മോചിപ്പിക്കുന്നതിന്റെയും’ പ്രാധാന്യം പ്രധാനമന്ത്രി മോദി അടിവരയിട്ടു പറഞ്ഞു. സംഘർഷം വ്യാപിക്കുന്നതിന് എതിരായ ഇന്ത്യയുടെ നിലപാട് മോദി അറിയിച്ചു.

Advertisements

മിഡിൽ ഈസ്റ്റിൽ സംഘർഷം രൂക്ഷമാകുന്നതിനിടെയാണ് നെതന്യാഹുവുമായുള്ള പ്രധാനമന്ത്രി മോദിയുടെ ടെലിഫോൺ സംഭാഷണം. ലെബനനിലെ ഇറാൻ പിന്തുണയുള്ള തീവ്രവാദ ഗ്രൂപ്പായ ഹിസ്ബുള്ളയ്‌ക്കെതിരെ ഇസ്രായേൽ തുടർച്ചയായി വ്യോമാക്രമണം നടത്തുകയാണ്. ഗ്രൂപ്പിന്റെ തലവൻ ഹസൻ നസ്‌റുള്ള ഉൾപ്പെടെയുള്ള ഉയർന്ന റാങ്കിംഗ് ഉദ്യോഗസ്ഥരെ ഇതിനകം തന്നെ ഇല്ലാതാക്കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഹിസ്ബുള്ളയെ പൂർണമായും ഇല്ലാതാക്കാൻ ഇത്രയും നാൾ നടത്തിയ ആക്രമണങ്ങൾ ഒന്നും തന്നെ ഇസ്രായേലിന് മതിയാകില്ലെന്ന് ഹിസ്ബുള്ളയുടെ ഉപനേതാവ് നയീം ഖാസിം പറഞ്ഞിരുന്നു. . കൊല്ലപ്പെട്ടവർക്ക് പകരമായി പുതിയ കമാൻഡർമാരെ ഹിസ്ബുള്ള നിയോഗിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാ വിഭാഗത്തിലും നിരവധി കമാൻഡർമാരും ഡെപ്യൂട്ടി കമാൻഡർമാരും ഉണ്ട്. അതുകൊണ്ട് തന്നെ കമാൻഡർമാർ കൊല്ലപ്പെടുകയോ അവർക്ക് പരിക്കേൽക്കുകയോ ചെയ്താൽ ആ സ്ഥാനത്ത് മറ്റുള്ളവരെ ചുമതലപ്പെടുത്തുമെന്നും ഖാസിം വ്യക്തമാക്കിയിരുന്നു.

ഇതുവരെ നടത്തിയ ആക്രമണങ്ങൾക്ക് ഇസ്രായേലിനോട് പകരം ചോദിക്കും. ഇസ്രായേലിനെതിരെ ആക്രമണം ശക്തമാക്കാനാണ് തീരുമാനം. ഇതിനായുള്ള നീക്കങ്ങൾ തങ്ങൾ ആരംഭിച്ചുവെന്നും ഖാസിം പറഞ്ഞിരുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.