കോട്ടയം : എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻറെ നേതൃത്വത്തിൽ അതിരമ്പുഴ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. യൂണിയൻ ജില്ലാ പ്രസിഡണ്ട് രമേശ് ബി വെട്ടിമറ്റം ഉദ്ഘാടനം നടത്തി. തൊഴിലുറപ്പ് തൊഴിലാളികളോടുള്ള പഞ്ചായത്ത് അധികാരികളുടെ നിഷേധാത്മക നിലപാട് മാറ്റണമെന്നും അവർക്ക് അർഹമായ ആനുകൂല്യങ്ങൾ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി യൂണിയൻ മുന്നോട്ടുപോകുമെന്ന് മുന്നറിയിപ്പു നൽകി.
അതിരമ്പുഴ പഞ്ചായത്തിലെ 22 വാർഡിലെ മുന്നൂറോളം തൊഴിലാളികൾ സമരത്തിൽ പങ്കെടുത്തു. യൂണിയൻ ഏരിയ സെക്രട്ടറി ബാലകൃഷ്ണൻ, സിപിഎം ഏരിയ കമ്മിറ്റി അംഗവും അതിരമ്പുഴ ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായ പി എൻ സാബു, മാന്നാനം ലോക്കൽ സെക്രട്ടറി റ്റി. റ്റി രാജേഷ് , ലോക്കൽ കമ്മിറ്റി അംഗം പി എൻ പുഷ്പൻ എന്നിവർ സംസാരിച്ചു. വാർഡ് മെമ്പർമാരായ ബേബിനാസ് അജാസ്, അമ്പിളി പ്രദീപ്, ലോക്കൽ കമ്മിറ്റി അംഗങ്ങളായ അഡ്വക്കേറ്റ് സുരേഷ് ബാബു, രാഹുൽ രാജൻ, ബിജു നാരായണൻ, പി. ഡി.സിബി, യൂണിയൻ കൺവീനർ പി .കുഞ്ഞുട്ടി, ജോയിൻ്റ് കൺവീനർ മഞ്ജു ജോർജ് , സാലി ജോസ് എന്നിവർ സമരപരിപാടികൾക്ക് നേതൃത്വം നൽകി.