എംആര്‍ഐ സ്കാനിംഗിന് മുമ്പ് രോഗി ധരിച്ചിരിക്കുന്ന എല്ലാ ലോഹ വസ്തുക്കളും അഴിച്ച് വയ്ക്കാന്‍ ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടും. കാരണം എംആര്‍ഐ സ്കാനിംഗ് മെഷ്യന്‍ പ്രവര്‍ത്തിക്കുന്നത് ശക്തമായ കാന്തങ്ങൾ ഉപയോഗിച്ചാണ്. യന്ത്രം പ്രവര്‍ത്തിപ്പിക്കുന്നതോടെ കാന്തം സജീവമാകും. ഇതോടെ മുറിയിലുള്ള എല്ലാ ലോഹ വസ്തുക്കളെയും യന്ത്രം തന്നിലേക്ക് വലിച്ച് അടുപ്പിക്കും. കാരണം അത്രയ്ക്കും ശക്തിയേറിയ കാന്തമാണ് എംആര്‍ഐ സ്കാനിംഗ് മെഷ്യനിൽ പ്രവര്‍ത്തിപ്പിക്കുന്നത്.
ജൂലൈ 16 വൈകീട്ട് നാലരയോടെ
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
യുഎസിലെ വെസ്റ്റ്ബറി ഗ്രാമത്തിലെ നസ്സാവു ഓപ്പൺ എംആർഐ റൂമിലേക്ക് കയറി 61 -കാരന്‍ യന്ത്രത്തിനുള്ളില്‍പ്പെട്ട് ഗുരുതരാവസ്ഥയിലായി. എംആര്‍ഐ യന്ത്രം പ്രവര്‍ത്തിക്കവെ കഴുത്തില്‍ വലിയ ലോഹ ചെയിന്‍ ധരിച്ച് ഇദ്ദേഹം മുറിയിലേക്ക് കയറിയതിന് പിന്നാലെയായിരുന്നു അപകടമെന്ന് നസ്സാവു കൗണ്ടി പോലീസ് ഡിപ്പാർട്ട്‌മെന്‍റ് അറിയിച്ചു. യന്ത്രം പ്രവര്‍ത്തിച്ച് കൊണ്ടിരിക്കവെ ലോഹ ചെയിന്‍ ധരിച്ചെത്തിയ ഇദ്ദേഹം, കാന്തത്തിന്‍റെ ശക്തിയില്‍ പെട്ടെന്ന് യന്ത്രത്തിലേക്ക് വലിച്ചെറിയപ്പെട്ടത് പോലെ നീങ്ങുകയായിരുന്നു.