മൃഗബലി നടത്തിയ ആടിന്‍റെ രക്തം കുടിച്ചു ; ചടങ്ങിനിടെ പൂജാരി മരണപ്പെട്ടു 

കുളപ്പൂർ: മൃഗബലി നടത്തിയ ആടിന്‍റെ രക്തം കുടിച്ച പൂജാരി മരിച്ചു. കുളപ്പൂർ ചെട്ടിപ്പാളയ ക്ഷേത്രോത്സവത്തിനിടെയാണ് സംഭവം. ഇവിടെ പത്ത് പൂജാരികളാണ് ഉള്ളത്. ഇവരില്‍ ഒരാളായ പളനിസാമിയാണ്(51) പൂജയുടെ ഭാഗമായിട്ടുള്ള ചടങ്ങിനിടെ മരണപ്പെട്ടത്. കുളപ്പല്ലൂർ ക്ഷേത്രത്തില്‍ 25 വർഷത്തോളമായി പൂജാരിയാണ് പളനിസാമി. ക്ഷേത്ര ജോലികള്‍ കഴിഞ്ഞുള്ള സമയങ്ങളില്‍ വാൻ ഡ്രൈവർ ആയും ഇയാള്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു. ഇവരുടെ കുടുംബമാണ് പാരമ്പര്യമായി ക്ഷേത്രത്തില്‍ പൂജ നടത്തുന്നത്. ഇന്നലെ 20 ആടുകളെ ഭക്തർ ഉത്സവത്തിന്‍റെ ഭാഗമായി നേർച്ചയ്ക്കായി എത്തിച്ചു ബലി കൊടുത്തിരുന്നു. ക്ഷേത്രത്തിലെ ഒരു പ്രധാനപ്പെട്ട ചടങ്ങാണ് ആടിനെ ബലി നടത്തിയ ശേഷം രക്തം പൂജാരിമാർ വാഴപ്പഴത്തില്‍ ചേർത്ത് കഴിക്കുന്നത്. ഈ ചടങ്ങ് നടത്തുന്നതിനിടെ പളനിസാമി അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുകയും തുടർന്ന് അബോധാവസ്ഥയിലാവുകയും ചെയ്തു. ക്ഷേത്ര ഭാരവാഹികള്‍ ഉടൻ തന്നെ പളനിസാമിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.