സമസ്ത നേതാവിന് വിമർശനം; എം.എസ്.എഫ് നേതാവിന് നേരെ സൈബർ ആക്രമണം

തിരുവനന്തപുരം: പെൺകുട്ടി സ്റ്റേജിൽ വന്ന് അവാർഡ് വാങ്ങിയതിന് അധിക്ഷേപം നടത്തിയ സമസ്ത നേതാവ് എം.ടി. അബ്ദുള്ള മുസ്ല്യാരുടെ നടപടിയെ പരോക്ഷമായി വിമർശിച്ച എംഎസ്എഫ് മുൻ ദേശീയ വൈസ് പ്രസിഡൻറ്ഫാ ത്തിമ തെഹ്‌ളിയയ്ക്ക് ഫേസ്ബുക്കിൽ തെറിയഭിഷേകം. മനോരമ ടിവി നടത്തിയ ചർച്ചയിൽ നിരീക്ഷകനായി പങ്കെടുത്ത നസറുദ്ദീൻ ചേന്നമംഗലമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ‘വ്യക്തിപരമായ എം.ടി. അബ്ദുള്ള മുസ്ല്യാരുടെ പേര് പരാമർശിക്കാതെയാണ് ഫാത്തിമ തെഹ്‌ളിയ ഈ സംഭവത്തെ വിമർശിച്ചത്. പ്രതിഭയുള്ള കുട്ടികളെ മാറ്റിനിർത്തുന്നത് അവരെ മതവിരോധിക്കളാക്കും എന്ന രീതിയിലാണ് ഫാത്തിമ ഫേസ്ബുക്ക് പേജിൽ പ്രതികരിച്ചത്. ഫാത്തിമ തെഹ്‌ളിയയുടെ ഈ ഫേസ്ബുക്ക് പോസ്റ്റിന് കീഴിൽ 2000ൽ അധികം കമൻറുകൾ ( ഇപ്പോൾ കമൻറുകൾ 4500ൽ പരം ആയിട്ടുണ്ട്.) ഉണ്ട്.

Advertisements

ഇതിൽ അധികവും അവരെ ശക്തമായി വിമർശിക്കുന്ന പോസ്റ്റുകളാണ്. ഇക്കാര്യം അതിൽ പലതും വളരെ മോശമായ പദപ്രയോഗങ്ങളിലൂടെ അവരെ അധിക്ഷേപിക്കുന്ന കമൻറുകളാണ്. അവരെ പിന്തുണയ്ക്കുന്ന കമൻറുകൾ വളരെ കുറവാണ്. ‘- നസറുദ്ദീൻ ചേന്നമംഗലം പറയുന്നു. സ്വന്തം മതത്തിനകത്ത് നിന്നുള്ളവരും സമസ്ത അനുയായികളുമാണ് കൂടുതൽ ചീത്ത വിളിച്ചിരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഫാത്തിക തെഹ്‌ളിയയുടെ ഫേസ്ബുക്ക് കമൻറ് വായിക്കാം:
‘കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണ വേളയിൽ രാഹുൽ ഗാന്ധിയുടെ പ്രസംഗം മനോഹരമായി പരിഭാഷപ്പെടുത്തിയ പതിനാറുകാരി സഫാ ഫെബിനെ ഓർമ്മയില്ലേ? അവളൊരു ഒറ്റപ്പെട്ട കുട്ടിയല്ല. തന്റേതായ പ്രതിഭകൾ ലോകത്തിനു മുന്നിലവതരിപ്പിച്ചു കൈയ്യടി നേടുന്ന ഒരു പാട് മുസ്ലിം പെൺകുട്ടികളുണ്ട് നമ്മുടെ നാട്ടിൽ. ന്യായാധിപരായും, ഐ എ എസ്സുകാരായും പ്രൊഫഷനലുകളായും അവരൊട്ടനവധി മേഖലകളിൽ തിളങ്ങുന്നു. ഇത്തരം മുസ്ലിം പെൺകുട്ടികളെ സമുദായത്തോട് ചേർത്ത് നിർത്തി പ്രോത്സാഹിപ്പിക്കുകയാണ് സമുദായ നേതൃത്വം ചെയ്യേണ്ടത്. അവരുടെ കഴിവുകളും നൈപുണ്യവും സമുദായത്തിന്റേയും സമൂഹത്തിന്റേയും ഉന്നമനത്തിന് വേണ്ടി ഉപയോഗിക്കാൻ നമുക്ക് സാധിക്കണം. വേദികളിൽ നിന്ന് അവരെ മാറ്റി നിർത്തുന്നതും, അപമാനിക്കുന്നതും ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് സമൂഹത്തിലുണ്ടാക്കുക. ഇത്തരം ദുരനുഭവങ്ങളിലൂടെ കടന്നുപോകേണ്ടിവരുന്നവർ, പിന്നീട് മതത്തേയും മതനേതൃത്വത്തേയും വെറുക്കുന്ന സ്ഥിതി വിശേഷമാകും സംജാതമാകുക.’

‘ഇസ്ലാമിക നിയമം ഇതാണ്. സമസ്തയുടെ നിയമം ഇതാണ്. ഇതാണ് ഇസ്ലാം മതത്തിൻറെ വീക്ഷണം എന്നാണ്. സമസ്ത പറയുന്നത്. ഇസ്ലാം ശാക്തീകരണം ഇത്രയും നടന്ന ഒരു ജില്ലയിൽ (മലപ്പുറം) സ്ത്രികൾക്കെതിരെ ഇത്രയും വലിയ നീതി നിഷേധം നടക്കുന്നത് അനീതിയാണ്.’ -.നസറുദ്ദീൻ ചേന്നമംഗലം പറഞ്ഞു.
ഇസ്ലാമിനുള്ളിൽ ഇത്തരം അനീതികൾക്കെതിരെ പ്രതികരിക്കാൻ സ്ത്രീകൾക്ക് ഇടമില്ല എന്നതാണ് ഹരിത ഉൾപ്പെടെയുള്ള സംഘടനയുടെ അനുഭവം വ്യക്തമാക്കുന്നതെന്ന് ഇടതുനിരീക്ഷകൻ ബി.എൻ. ഹസ്‌കർ പറഞ്ഞു.

Hot Topics

Related Articles