രണ്ടര വർഷം കൊണ്ട് 6,38,322 തൊഴിലവസരങ്ങൾ; എംഎസ്എംഇ രംഗത്ത് ചരിത്ര നേട്ടവുമായി കേരളം

തിരുവനന്തപുരം : സംരംഭക വർഷം പദ്ധതിയിലൂടെ 3,00,227 സംരംഭങ്ങളെന്ന ചരിത്രനേട്ടം കേരളം കൈവരിച്ചുവെന്ന് മന്ത്രി പി രാജീവ്. എംഎസ്‌എംഇ മേഖലയില്‍ (സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍) ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ചതായി തെരഞ്ഞെടുക്കപ്പെട്ട അഭിമാന പദ്ധതി 6,38,322 തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചെന്നും 19,446.26 കോടി രൂപയുടെ നിക്ഷേപം കൊണ്ടുവന്നെന്നും മന്ത്രി അറിയിച്ചു. 2022 മാർച്ച്‌ 30ന് ആരംഭിച്ച സംരംഭക വർഷം പദ്ധതിയിലൂടെ 93,000ത്തിലധികം വനിതാ സംരംഭകർ കേരളത്തിലുണ്ടായി എന്നതും ശ്രദ്ധേയമാണെന്ന് മന്ത്രി പറഞ്ഞു.

Advertisements

എല്ലാ പഞ്ചായത്തുകളിലും സംരംഭങ്ങള്‍ ആരംഭിക്കാൻ സഹായിക്കാനായി 1153 എക്സിക്യുട്ടീവുകളെ നിയമിച്ചു. 1034 ഹെല്‍പ് ഡെസ്കുകള്‍ ആരംഭിക്കുകയും ചെയ്തു. ഒപ്പം എംഎസ്‌എംഇ സംരംഭം ആരംഭിക്കുന്നതിന് 4 ശതമാനം പലിശയ്ക്ക് 10 ലക്ഷം രൂപ വരെ വായ്പ നല്‍കിയതും സംരംഭക ലോകത്തേക്ക് ആളുകളെ ആകർഷിച്ചെന്ന് മന്ത്രി പറഞ്ഞു. കേരളത്തിലെ എംഎസ്‌എംഇകളില്‍ നിന്നും തെരഞ്ഞെടുത്ത 1000 എംഎസ്‌എംഇകളെ നാലു വർഷത്തിനുള്ളില്‍ ശരാശരി 100 കോടി വിറ്റുവരവുള്ള ബിസിനസുകളായി ഉയർത്തുക എന്ന ലക്ഷ്യത്തോടെ ‘മിഷൻ 1000’ പദ്ധതി മുന്നോട്ടുപോകുകയാണെന്നും മന്ത്രി വിശദീകരിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എംഎസ്‌എംഇകള്‍ക്ക് അപകട സാധ്യതകളില്‍ നിന്ന് സാമ്പത്തിക പരിരക്ഷ നല്‍കുന്നതിന് എംഎസ്‌എംഇ ഇൻഷുറൻസ് പദ്ധതിയും വ്യവസായ വകുപ്പ് ആരംഭിച്ചു. കേരളത്തില്‍ നിർമ്മിക്കുന്ന ഉത്പന്നങ്ങള്‍ക്കും നല്‍കുന്ന സേവനങ്ങള്‍ക്കും ഒരു ആഗോള ഗുണനിലവാരം കൊണ്ടുവരാനും അതു വഴി ഈ ഉത്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും അന്താരാഷ്ട്ര വിപണിയില്‍ ഉള്ള വിപണന സാധ്യത കൂട്ടുന്നതിനുമായി കേരളാ ബ്രാന്‍റ് എന്ന പദ്ധതിയും സർക്കാർ ആരംഭിച്ചു.

Hot Topics

Related Articles