തലയോലപ്പറമ്പ്: എം.ടി.വാസുദേവൻ നായർ മലയാളത്തിന്റെ അക്ഷര സുകൃതമാണെന്ന് കവിയും ഗാനരചയിതാവുമായ വയലാർ ശരച്ചന്ദ്രവർമ്മ . എം.ടി.യുടെ 89 – മത് ജന്മദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച എം.ടി കൃതികളുടെ പാരായണ പരിപാടി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.തലയോലപ്പറമ്പ് ഫെഡറൽ നിലയത്തിൽ നടന്ന യോഗത്തിൽ ബഷീർ സ്മാരക സമിതി വൈസ് ചെയർമാൻ മോഹൻ.ഡി.ബാബു അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.ജി. ഷാജി മോൻ, സമിതി ഡയറക്ടർ ഡോ.എസ്. പ്രീതൻ, കവി സി.ജി. ഗിരിജൻ ആചാരി, വി. സന്തോഷ് ശർമ്മ, ഫെഡറൽ ബാങ്ക് ജീവനക്കാർ എന്നിവർ പങ്കെടുത്തു.
Advertisements