35 ഫോട്ടോഗ്രാഫർമാരുടെ നൂറിലധികം ചിത്രങ്ങൾ; എം ടി ഫോട്ടോ പ്രദർശനം ശനിയാഴ്‌ച മുതൽ

കോഴിക്കോട്‌: സീനിയർ ജേണലിസ്‌റ്റ്‌സ്‌ ഫോറം കോഴിക്കോട്‌ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന എം ടി ഫോട്ടോ പ്രദർശനം ജനുവരി 18 മുതൽ 22 വരെ ലളിതകലാ അക്കാദി ആർട്ട്‌ ഗ്യാലറിയിൽ നടക്കും. എം ടി വാസുദേവൻ നായരുടെ ജീവിതം, സാഹിത്യം, സിനിമ, ജന്മദേശമായ കൂടല്ലൂർ, തുഞ്ചൻ പറമ്പ്‌, മനുഷ്യനും പ്രകൃതിക്കും വേണ്ടി നടത്തിയ പോരാട്ടങ്ങൾ എന്നിവ മുതൽ അദ്ദേഹത്തിന്റെ അന്ത്യം വരെയുള്ള ചിത്രങ്ങളാണ്‌ പ്രദർശനത്തിൽ വരുന്നത്‌. പ്രശസ്‌ത ഫോട്ടോഗ്രാഫർ പി മുസ്‌തഫയുടെ നേതൃത്വത്തിൽ ഒരു സംഘം ന്യൂസ്‌ ഫോട്ടോഗ്രാഫർമാർ ഒരുക്കുന്ന പ്രദർശനത്തിൽ തെരഞ്ഞെടുത്ത നൂറിലേറെ അപൂർവ ചിത്രങ്ങളുണ്ടാകും.

Advertisements

പുനലൂർ രാജൻ, പി മുസ്‌തഫ, ബി ജയചന്ദ്രൻ, അജീബ്‌ കോമാച്ചി, നീന ബാലൻ, റസാഖ്‌ കോട്ടക്കൽ, ഷാജുജോൺ, കെ കെ സന്തോഷ്‌, വിനയൻ, എ കെ ബിജുരാജ്‌, പ്രവീൺകുമാർ തുടങ്ങി 35 ഫോട്ടോഗ്രാഫർമാർ പകർത്തിയതാണ്‌ ചിത്രങ്ങൾ. ഇത്രയധികം ഫോട്ടോഗ്രാഫർമാർ പകർത്തിയ ഒരു വ്യക്തിയുടെ നൂറിലേറെ ചിത്രങ്ങൾ പ്രദർശനത്തിന്‌ വരുന്നത്‌ കേരളത്തിൽ ആദ്യമാണ്‌. ദേശാഭിമാനിയുടെയും എം ടിയുടെയും ശേഖരത്തിലുള്ള ചിത്രങ്ങളും ഇതിൽ ഉൾപ്പെടും. എല്ലാ ദിവസവും രാവിലെ 11 മുതൽ വൈകിട്ട്‌ 7 വരെയാണ്‌ പ്രദർശനം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രദർശനം18ന്‌ ശനിയാഴ്‌ച രാവിലെ 11 മണിക്ക്‌ മേയർ ഡോ. ബീന ഫിലിപ്പ്‌ ഉദ്‌ഘാടനം ചെയ്യും. കൈതപ്രം ദാമോദരൻ നമ്പൂതിരി മുഖ്യാതിഥിയായിരിക്കും. പ്രശസ്‌ത എഴുത്തുകാരായ സുഭാഷ്‌ ചന്ദ്രൻ, വി ആർ സുധീഷ്, സീനിയർ ജേണലിസ്‌റ്റ്‌സ്‌ ഫോറം സംസ്ഥാന പ്രസിഡന്റ്‌ അലക്‌സാണ്ടർ സാം, ജനറൽ സെക്രട്ടറി കെ പി വിജയകുമാർ എന്നിവർ പങ്കെടുക്കും.
ജനുവരി 19 ഞായാറാഴ്‌ച വൈകിട്ട്‌ 5 മണിക്ക്‌ എം ടിയുടെ ജീവിതത്തിലെ അസുലഭ നിമിഷങ്ങൾ പകർത്തിയ പ്രശസ്‌ത ഫോട്ടോഗ്രാഫർമാർ അവരുടെ അനുഭവം പങ്കുവയ്‌ക്കും. കെ എഫ്‌ ജോർജ്‌ അധ്യക്ഷനായിരിക്കും.

ജനുവരി 20ന്‌ തിങ്കളാഴ്‌ച ഡോക്യുമെന്ററി പ്രദർശനമാണ്‌. എംടിയുടെ വിഖ്യാതമായ ‘നിർമാല്യം’ എന്ന ചലച്ചിത്രത്തെക്കുറിച്ച്‌ കാണി ഫിലിം സൊസൈറ്റി നിർമിച്ച ‘നിർമാല്യം പി ഒ’, പ്രശസ്‌ത ചലച്ചിത്രകാരൻ കെ പി കുമാരന്റെ ‘എ മൊമന്റസ്‌ ലൈഫ്‌ ഇൻ ക്രിയേറ്റിവിറ്റി’ എന്നീ ഡോക്യുമെന്ററികളാണ്‌ വൈകിട്ട്‌ ആർട്ട്‌ ഗ്യാലറി പരിസരത്ത്‌ പ്രദർശിപ്പിക്കുന്നത്‌. ചങ്ങരംകുളത്തിനടത്തുളള മൂക്കുതലയിലാണ്‌
പി ജെ ആന്റണി മുഖ്യ കഥാപാത്രമായി വരുന്ന ‘നിർമാല്യം’ (1973) ചിത്രീകരിച്ചത്‌. ആ ചിത്രീകരണത്തിന്റെ കഥ പറയുന്നതാണ്‌ ‘നിർമാല്യം പിഒ’. വരുംതലമുറകൾക്ക്‌ എംടിയെന്ന കലാകാരനെ മനസ്സിലാക്കാൻ കെ പി കുമാരൻ തയാറാക്കിയ ഡോക്യുമെന്ററി ദേശീയ ശ്രദ്ധ നേടിയിരുന്നു. എം ടിയെക്കുറിച്ച്‌ ഏഴോ എട്ടോ ഡോക്യുമെന്ററികൾ വന്നിട്ടുണ്ടെങ്കിലും കെ പി കുമാരന്റെ ഉദ്യമവുമായാണ്‌ എം ടി ഏറ്റവുമധികം സഹകരിച്ചത്‌.

എംടിയുടെ തന്നെ പ്രശംസ നേടിയ ഡോക്യുമെന്ററിയാണ്‌ ‘എ മൊമന്റസ്‌ ലൈഫ്‌ ഇൻ ക്രിയേറ്റിവിറ്റി’.
ജനുവരി 21ന്‌ ചൊവ്വാഴ്‌ച വൈകിട്ട്‌ 5 മണിക്ക്‌ ‘ഓർമ്മ മരത്തണലിൽ’ എന്ന പരിപാടിയാണ്‌. എംടിയുമായി അടുപ്പമുള്ള
മാധ്യമപ്രവർത്തകരായ സാഹിത്യകാരന്മാർ എംടിയെ അനുസ്‌മരിക്കുന്ന ഈ പരിപാടിയിൽ എംടിയുടെ മകൾ അശ്വതി മുഖ്യാതിഥിയായിരിക്കും. യു കെ കുമാരൻ, പി കെ പാറക്കടവ്‌, ജമാൽ കൊച്ചങ്ങാടി, ഡോ. കെ ശ്രീകുമാർ, കെ സി നാരായണൻ, ഗോപി പഴയന്നൂർ, മധുശങ്കർ, ആർട്ടിസ്‌റ്റ്‌ മദനൻ തുടങ്ങിയവർ പങ്കെടുക്കും. പ്രശസ്‌ത കവി ഒ പി സുരേഷ്‌ അധ്യക്ഷനായിരിക്കും.
സമാപന ദിവസമായ ജനുവരി 22ന്‌ ബുധനാഴ്‌ച വൈകിട്ട്‌ 5 മണിക്ക്‌ ‘എം ടി: ഭാഷയുടെ കാവലാൾ’ എന്ന വിഷയത്തിൽ പ്രശസ്‌ത എഴുത്തുകാരൻ കെ പി രാമനുണ്ണി പ്രഭാഷണം നടത്തും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.