മുദ്ര യോജനയുടെ വായ്പ ഇരട്ടിയാക്കി; എംഎസ്എംഇയുടെ ആവശ്യങ്ങൾ പരിഗണിച്ച് നിർമ്മല സീതാരാമൻ

പ്രധാനമന്ത്രി മുദ്ര യോജനയുടെ വായ്പ തുക ഇരട്ടിയാക്കി. മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റില്‍ വായ്പ തുക ഉയർത്തിയതായി ധനമന്ത്രി നിർമ്മല്‍ സീതാരാമൻ പ്രഖ്യാപിച്ചു. വായ്പ തുക 10 ലക്ഷത്തില്‍ നിന്നും 20 ലക്ഷമായാണ് ഉയർത്തിയത്. സ്വയം തൊഴില്‍ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ അവതരിപ്പിച്ച പ്രധാന പദ്ധതികളിലൊന്നാണ് പ്രധാനമന്ത്രി മുദ്ര യോജന (പിഎംഎംവൈ). ഷെഡ്യൂള്‍ഡ് കൊമേഴ്‌സ്യല്‍ ബാങ്കുകള്‍ (എസ്‌സിബികള്‍), റീജിയണല്‍ റൂറല്‍ ബാങ്കുകള്‍ (ആർആർബികള്‍), ബാങ്കിംഗ് ഇതര ധനകാര്യ കമ്ബനികള്‍ (എൻബിഎഫ്‌സികള്‍), മൈക്രോ ഫിനാൻസ് സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്ന് ഇതുവരെ 10 ലക്ഷം രൂപ വരെ വായ്പ വീതമാണ് നല്‍കിയിരുന്നത്.

Advertisements

അംഗമാകാനുള്ള യോഗ്യതകള്‍ എന്തൊക്കെയാണ്?


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

1 അപേക്ഷകൻ ഇന്ത്യൻ പൗരനായിരിക്കണം.

2 വായ്പ എടുക്കാൻ അർഹതയുള്ള, ഒരു ചെറുകിട ബിസിനസ് സംരംഭം ആരംഭിക്കാൻ പ്ലാൻ ഉള്ള ഏതൊരു വ്യക്തിക്കും സ്കീമിന് കീഴില്‍ ലോണ്‍ ലഭിക്കും.

3 മുൻപ് എടുത്ത വായ്പകള്‍ തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച വരുത്തരുത്

4 അപേക്ഷകൻ്റെ ബിസിനസ്സിന് കുറഞ്ഞത് 3 വർഷം പഴക്കമുണ്ടായിരിക്കണം.

5 സംരംഭകൻ 24 മുതല്‍ 70 വയസ്സ് വരെ പ്രായമുള്ളവരായിരിക്കണം.

എങ്ങനെ അപേക്ഷിക്കാം?

താല്‍പ്പര്യമുള്ള അപേക്ഷകർക്ക് www.udyamimitra.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്

ഹോം സ്‌ക്രീനിലെ ‘അപ്ലൈ നൗ’ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.

‘പുതിയ സംരംഭകൻ’, ‘നിലവിലുള്ള സംരംഭകൻ’, ‘സ്വയം തൊഴില്‍ ചെയ്യുന്നവർ’ എന്നിവയ്ക്കിടയില്‍ നല്‍കിയിരിക്കുന്ന ഓപ്ഷനുകളില്‍ നിന്ന് നിങ്ങള്‍ ഏതാണോ അത് തിരഞ്ഞെടുക്കുക.

ഒരു പുതിയ രജിസ്ട്രേഷൻ ആണെങ്കില്‍, ‘അപേക്ഷകൻ്റെ പേര്’, ‘ഇമെയില്‍ ഐഡി’, ‘മൊബൈല്‍ നമ്ബർ’ എന്നിവ ചേർക്കുക.

Hot Topics

Related Articles