അഹമ്മദാബാദ് : ഐപിഎല്ലില്‍ ആദ്യ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് തോറ്റതിന് പിന്നാലെ മുംബൈ ഇന്ത്യന്‍സ് നായകന് ഹാര്‍ദ്ദിക് പാണ്ഡ്യക്കെതിരെ വിമര്‍ശനങ്ങളാണെങ്ങും. ഗുജറാത്ത് ടൈറ്റന്‍സിലെ മുൻ സഹതാരം മുഹമ്മദ് ഷമിയാണ് ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തിലെ ഹാര്‍ദ്ദിക്കിന്റെ തന്ത്രങ്ങള്‍ക്കെതിരെ ഒടുവില്‍ രംഗത്തുവന്നത്.ഗുജുറാത്തിനെതിരെ ബാറ്റിംഗ് ഓര്‍ഡറില്‍ ഏഴാമനായി ഇറങ്ങാനുള്ള ഹാര്‍ദ്ദിക്കിന്റെ നീക്കത്തെയാണ് ഷമി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്. ചെന്നൈ സൂപ്പര്‍ കിംഗ്സിനായി ധോണി ഏഴാം നമ്പറില്‍ ബാറ്റിംഗിന് ഇറങ്ങി കളി ഫിനിഷ് ചെയ്യുന്നതിനെ അനുകരിക്കാനാണ് ഹാര്‍ദ്ദിക് ശ്രമിച്ചതെന്ന് വിമര്‍ശനം ഉണ്ടായിരുന്നു. എന്നാല്‍ ധോണി ധോണിയാണെന്നും ഒരാള്‍ മറ്റൊരാളെ പോലെയാകാന്‍ നോക്കിയിട്ട് കാര്യമില്ലെന്നും ഷമി ക്രിക് ബസിലെ ചര്‍ച്ചയില്‍ പറഞ്ഞു.
ധോണി, ധോണിയാണ്. ആര്‍ക്കും അദ്ദേഹമാവാന്‍ പറ്റില്ല. എല്ലാവര്ക്കും വ്യത്യസ്ത മനോനിലയാണുള്ളത്. അത് കോലിയായാലും ധോണിയായാലും നിങ്ങളുടെ കഴിവിന് അനുസരിച്ചാണ് ഗ്രൗണ്ടില്‍ കളിക്കേണ്ടത്. കഴിഞ്ഞ സീസണില്‍ ഗുജറാത്തിലായിരുന്നപ്പോള്‍ ഹാര്‍ദ്ദിക് മൂന്നാം നമ്പറിലും നാലാം നമ്പറിലുമായിരുന്നു ബാറ്റിംഗിന് ഇറങ്ങിയിരുന്നത്. ഹാര്‍ദ്ദിക്കിന് ആ പൊസിഷനില്‍ ബാറ്റ് ചെയ്ത് നല്ല പരിചയവുമുണ്ട്. പരമാവധി അഞ്ചാം നമ്പര്‍ വരെയൊക്കെയെ ഹാര്‍ദ്ദിക്കിന് കാത്തിരിക്കാനാവു. അല്ലാതെ ഏഴാ നമ്പറിലൊന്നും ഹാര്‍ദ്ദിക് ബാറ്റിംഗിന് ഇറങ്ങരുതെന്നും പരിക്കുമൂലം ഇത്തവണ ഐപിഎല്ലില്‍ കളിക്കാത്ത ഷമി പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാല്‍ ബാറ്റിംഗ് ഓര്‍ഡറില്‍ താഴെ ഇറങ്ങാനുള്ള ഹാര്‍ദ്ദിക്കിന്റെ തീരുമാനം അദ്ദേഹത്തിന്റെ മാത്രമാകാന്‍ വഴിയില്ലെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത മുന്‍ ഇന്ത്യന്‍ താരം മനോജ് തിവാരി പറഞ്ഞു. അത് ഒരു പക്ഷെ ഡഗ് ഔട്ടിലുണ്ടായിരുന്ന സച്ചിന് ടെന്‍ഡുല്‍ക്കറുടെ നിര്‍ദേശമായിരിക്കും. ഗുജറാത്തിലായിരുന്നപ്പോള്‍ തീരുമാനമെടുക്കുക ഹാര്‍ദ്ദിക്കിന് എളുപ്പമാണ്. കാരണം, അവിടെ ഹാര്‍ദ്ദിക്കും നെഹ്റയും മാത്രമെയുള്ളു. എന്നാല്‍ മുംബൈ ഡഗ് ഔട്ടില്‍ സച്ചിനെപ്പോലുള്ള മഹാരഥന്മാരുടെ സാന്നിധ്യമുണ്ട്. തിലക് വര്‍മയും ഡെവാള്‍ഡ് ബ്രെവിസും പോലെയുള്ള യുവതാരങ്ങളില്‍ വലിയ പ്രതീക്ഷയുള്ള മുംബൈ അതുകൊണ്ടായിരിക്കും ഹാര്‍ദ്ദിക്കിനെ ഏഴാം നമ്പറില്‍ ഇറക്കിയതെന്നും മനോജ് തിവാരി പറഞ്ഞു.