ന്യൂസ് ഡെസ്ക് : ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ നാല് വിക്കറ്റായിരുന്നു ഷമി എറിഞ്ഞിട്ടത്. ഏഴ് ഓവറില്‍ 22 റണ്‍സ് മാത്രം വഴങ്ങിയായിരുന്നു താരത്തിന്റെ പ്രകടനം. ഇതോടെ ലോകകപ്പ് ക്രിക്കറ്റില്‍ അതിവേഗം 40 വിക്കറ്റുകള്‍ സ്വന്തമാക്കുന്ന താരമെന്ന നേട്ടം ഷമിയുടെ പേരിലായി. ലോകകപ്പിലെ പതിമൂന്നാം മത്സരത്തിലാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്.
ലോകകപ്പ് ചരിത്രത്തില്‍ ഒരു മത്സരത്തില്‍ ഏറ്റവും കൂടുതല്‍ പ്രാവശ്യം നാലും അതില്‍ കൂടുതല്‍ വിക്കറ്റും നേടുന്ന താരങ്ങളുടെ പട്ടികയിലും മിച്ചല്‍ സ്റ്റാര്‍ക്കിനൊപ്പം ഷമി ഒന്നാം സ്ഥാനത്തേക്ക് എത്തി. ലോകകപ്പില്‍ ഇരുവരും ആറ് പ്രാവശ്യമാണ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത് .ലോകകപ്പില്‍ രണ്ട് പ്രാവശ്യം അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയിട്ടുള്ള ഷമി നാല് പ്രാവശ്യമാണ് ഒരു മത്സരത്തില്‍ നാല് വിക്കറ്റ് നേടിയിട്ടുള്ളത്. റെക്കോഡ് പട്ടികയില്‍ ഷമിക്കൊപ്പമുള്ള സ്റ്റാര്‍ക്ക് മൂന്ന് പ്രാവശ്യം വീതം നാല്, അഞ്ച് വിക്കറ്റ് നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നിലവില്‍ കളിക്കളത്തില്‍ സജീവമായിട്ടുള്ള താരങ്ങളില്‍ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയവരില്‍ നാലാമനാണ് മുഹമ്മദ് ഷമി. ഷാക്കിബ് അല്‍ ഹസൻ (41), ട്രെന്റ് ബോള്‍ട്ട് (48), മിച്ചല്‍ സ്റ്റാര്‍ക്ക് (56) എന്നിവരാണ് പട്ടികയില്‍ ഷമിക്ക് മുന്നിലുള്ളത്.