മലപ്പുറം: പൊതുമരാമത്ത് വകുപ്പിന്റെ റോഡുകള്‍ വകുപ്പിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ കുഴിക്കരുതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. മികച്ച രീതിയില്‍ പണി പൂര്‍ത്തിയാക്കിയ റോഡുകളാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ ജനങ്ങളെ ബുദ്ധിമുട്ടിച്ചുക്കൊണ്ട് കുഴിക്കുന്നത്. ഏതു വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് കുഴിക്കല്‍ നടപടിയെന്ന് ജില്ല കളക്ടര്‍ പരിശോധിക്കണം. ജില്ലാ കളക്ടറുടെ മുന്‍കൂര്‍ അനുമതിയോ വകുപ്പുകള്‍ തമ്മിലുള്ള ധാരണയോ ഇല്ലാതെ റോഡുകള്‍ കുഴിക്കാന്‍ പാടില്ലെന്നും കോഴിക്കോട് ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ല വികസന സമിതി യോഗത്തില്‍ മന്ത്രി പറഞ്ഞു.
വാട്ടര്‍ അതോറിറ്റി, ഇറിഗേഷന്‍, പൊതുമരാമത്ത് വകുപ്പ് തുടങ്ങി ബന്ധപ്പെട്ട വകുപ്പുകളെ ഉള്‍പ്പെടുത്തി ജില്ല കളക്ടര്‍ അടിയന്തരമായി യോഗം ചേരണം. ഇതു സംബന്ധിച്ച് സംസ്ഥാന തലത്തില്‍ എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ നടപടി കൈക്കൊള്ളണം. കുടിവെള്ള പ്രശ്‌നം പോലെ അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കിക്കൊണ്ട് പ്രാധാന്യമനുസരിച്ച് മാത്രം റോഡ് കുഴിക്കാന്‍ അനുമതി നല്‍കിയാല്‍ മതിയെന്നും മന്ത്രി പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നവകേരള സദസ്സില്‍ ഉയര്‍ന്നുവന്ന വികസന പദ്ധതികള്‍ നടപ്പാന്‍ കഴിഞ്ഞ മന്ത്രിസഭ യോഗത്തില്‍ ഓരോ മണ്ഡലത്തിനും പരമാവധി ഏഴ് കോടി രൂപ വീതം അനുവദിച്ചിട്ടുണ്ട്. അടുത്ത വികസന സമിതി യോഗം മുതല്‍ പ്രത്യേക അജണ്ടയായി ഉള്‍പ്പെടുത്തി ഈ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നുണ്ടോയെന്ന് പരിശോധിക്കണം. വിവിധ വകുപ്പുകളുടെ ഏകോപനം ഇക്കാര്യത്തില്‍ ഉറപ്പുവരുത്തണമെന്നും ജില്ലാ കളക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.
എംഎല്‍എമാര്‍ പ്രധാനപ്പെട്ടതായി ശ്രദ്ധയില്‍പ്പെടുത്തുന്ന പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കണം. അവ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നു എന്നതില്‍ കൃത്യമായ ഇടപെടല്‍ ജില്ല ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണം. ഇതിനായി വകുപ്പുകളുടെ ഏകോപനം ജില്ല കളക്ടര്‍ ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.
ദേശീയപാതാ നിർമ്മാണ അപാകതകൾ ശ്രദ്ധയിൽപ്പെടുത്താൻ മുഖ്യമന്ത്രി ദില്ലിയിലേക്ക്, ഗഡ്കരിയെ കാണും, ഒപ്പം റിയാസും മാനാഞ്ചിറ- വെള്ളിമാടുകുന്ന് റോഡിന്റെ സ്ഥലമേറ്റെടുക്കല്‍ വേഗത്തിലാക്കി പദ്ധതി എത്രയും വേഗത്തില്‍ യാഥാര്‍ഥ്യമാക്കണം.
ജില്ലയ്ക്കാകെ ഉപയോഗപ്രദമാകുന്ന മീഞ്ചന്ത പാലം ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കണം. മഴക്കാലം നേരിടുന്നതിനാവശ്യമായ എല്ലാ സജ്ജീകരണങ്ങളും വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ നടപ്പിലാക്കണം. ഗ്രാമീണ റോഡുകളുടെ നവീകരണത്തിന് സംസ്ഥാന സര്‍ക്കാര്‍ 100 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. ഇതില്‍ ഒട്ടേറെ റോഡുകള്‍ ജില്ലയിലുമുണ്ട്. പ്രവര്‍ത്തനത്തിന്റെ വിവിധ ഘട്ടങ്ങളില്‍ എത്തിനില്‍ക്കുന്ന ഗ്രാമീണ റോഡുകളുടെ നിര്‍മാണം സംബന്ധിച്ച് തടസ്സങ്ങള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ കൃത്യമായ ഇടപെടലിലൂടെ അവ പരിഹരിച്ച് സമയബന്ധിതമായി നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ആവശ്യമായ നടപടികള്‍ വകുപ്പുകള്‍ സ്വീകരിക്കണം.
ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ കൃത്യമായ ഏകോപനവും അവലോകനവും ഇക്കാര്യങ്ങളില്‍ ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അതിതീവ്ര മഴയില്‍ ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട് ജില്ലയിലെ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച സര്‍ക്കാര്‍ വകുപ്പുകളെ മന്ത്രി യോഗത്തില്‍ അഭിനന്ദിച്ചു.