ഗോവിന്ദചാമിയേക്കാൾ കൊടും ക്രൂരൻ; ചെറുപ്പം മുതൽ ഭക്ഷണം നൽകിയ രണ്ടു പേരെ മനസാക്ഷിയില്ലാതെ തലയക്കടിച്ചു കൊലപ്പെടുത്തിയ ഭീകരൻ; ജാമ്യത്തിലിറങ്ങി സ്ത്രീയെ ആക്രമിച്ച ക്രിമിനൽ; ഗോവിന്ദചാമിയുടെ ജയിൽ ചാട്ടത്തിന് പിന്നാലെ ചർച്ചയായി ജാമ്യത്തിലിറങ്ങി മുങ്ങിയ താഴത്തങ്ങാടി കൊലക്കേസ് പ്രതി ബിലാലിനെ ബാംഗ്ലൂരിൽ നിന്നും പൊക്കി അകത്താക്കിയ വെസ്റ്റ് പൊലീസിന്റെ അന്വേഷണ മികവ്

കോട്ടയം: അതീവ സുരക്ഷിതമായ കണ്ണൂർ സെൻട്രൽ ജയിലിന്റെ മതിൽക്കെട്ടിനെ ഒറ്റകൈകൊണ്ട് മറികടന്ന് പുറത്തിറങ്ങി മണിക്കൂറുകളോളം പൊലീസിനെയും നാട്ടുകാരെയും മുൾ മുനയിൽ നിർത്തിയ ഗോവിന്ദചാമിയുടെ ജയിൽചാട്ടമാണ് കഴിഞ്ഞ മണിക്കൂറുകളായി കേരളം ചർച്ച ചെയ്യുന്നത്. കൊടും ക്രിമിനലായ ഗോവിന്ദചാമി ജയിലിൽ നിന്നും പുറത്തിറങ്ങിയാൽ ചെയ്യുന്ന അടുത്ത ക്രൂരത എന്താകുമെന്നായിരുന്നു കേരളം മുഴുവൻ ചർച്ച ചെയ്തത്. അതിലേറെ കൊടും ക്രൂരമായ മറ്റൊരു കുറ്റവാളിയെ കോട്ടയം വെസ്റ്റ് പൊലീസ് അതിസാഹസികമായി പിടികൂടിയതിന് കയ്യടിയ്ക്കുകയാണ് ഇപ്പോൾ കോട്ടയത്തെ സോഷ്യൽ മീഡിയ. താഴത്തങ്ങാടിയിൽ ദമ്പതിമാരെ അതിക്രൂരമായ രീതിയിൽ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് ബിലാലെന്ന ക്രൂരനെയാണ് രക്ഷപെടാൻ തരിമ്പ് പോലും പഴുതിടാതെ പൊലീസ് സംഘം ജയിലിനുള്ളിലാക്കിയത്. രണ്ട് പേരെ ക്രൂരമായി കൊലപ്പെടുത്തുകയും, സ്ത്രീയ്ക്ക് നേരെ അതിക്രമം നടത്തുകയും ചെയ്ത ബിലാൽ ജയിലിൽ മടങ്ങിയെത്തിയപ്പോൾ നട്ടെല്ലിന് പൊട്ടലിന് ചികിത്സ തേടിയതിനും പൊലീസിനു കയ്യടിയ്ക്കുകയാണ് സോഷ്യൽ മീഡിയയിലെ സാധാരണക്കാർ..!

Advertisements

2020 ജൂണിലാണ് താഴത്തങ്ങാടി ഷീനാ മൻസിലിൽ മുഹമ്മദ് സാലി (65), ഭാര്യ ഷീബ (60) എന്നിവരെ അതിക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തിയത്. ഷീബയെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിലും, മുഹമ്മദ് സാലിയെ പരിക്കേറ്റ നിലയിലും കണ്ടെത്തുകയായിരുന്നു. ആശുപത്രിയിൽ ചികിത്സിച്ചെങ്കിലും സാലി പിന്നീട് മരിച്ചു. കേസിൽ പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിന് ഒടുവിലാണ് പ്രതിയായ മുഹമ്മദ് ബിലാലിനെ കണ്ടെത്തുന്നത്. ഇയാളെ കോടതിയിൽ ഹാജരാക്കി പൊലീസ് സംഘം റിമാൻഡ് ചെയ്യുകയും ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രതിയ്ക്കായി അഡ്വ.വിവേക് മാത്യു വർക്കിയാണ് കോടതിയിൽ ഹാജരായത്. സംസ്ഥാനത്ത് ആദ്യമായാണ് ഇരട്ടക്കൊലക്കേസിൽ പ്രതിയ്ക്ക് വിചാരണ കാലയളവിൽ ജാമ്യം അനുവദിക്കുന്നത്. വിവിധ വ്യവസ്ഥകളോടെയാണ് കോടതി ബിലാലിന് ജാമ്യം അനുവദിച്ചത്. ജാമ്യത്തിൽ ഇറങ്ങിയ ശേഷം യുവതിയെ ആക്രമിച്ച മറ്റൊരു കുറ്റകൃത്യത്തിലും ഇയാൾ പ്രതിയായി. ഈ കേസിലും ജാമ്യത്തിൽ ഇറങ്ങിയ ശേഷം ഇയാൾ വീണ്ടും മുങ്ങുകയായിരുന്നു. ഇതോടെയാണ് കോടതിയിൽ നിന്നും ഉത്തരവുമായി പൊലീസ് സംഘം ബിലാലിനെ തിരക്കിയിറങ്ങിയത്.

കോട്ടയം ജില്ലാ പൊലീസ് മേധാവി എ.ഷാഹുൽ ഹമീദിന്റെ നിർദേശാനുസരണം കോട്ടയം വെസ്റ്റ് സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ കെ.ആർ പ്രശാന്ത്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കഴിഞ്ഞ ദിവസം ബിലാലിനെ തിരക്കി അന്വേഷണം നടത്തിയത്. ജാമ്യ വ്യവസ്ഥ ലംഘിച്ച് മുങ്ങി നടന്ന ബിലാലിനെ ബാംഗ്ലൂരിൽ നിന്നുമാണ് പൊലീസ് സംഘം പിടികൂടിയത്. ഗോവിന്ദചാമിയെ ആളുകൾ പേടിക്കുന്നതിനു സമാനമായ സ്വഭാവ വൈകൃതങ്ങൾ തന്നെയാണ് ബിലാലിനും ഉള്ളതെന്ന് പൊലീസ് പറയുന്നു. ക്രൂരമായ രീതിയിൽ കൊലപാതകം ചെയ്യാനുള്ള മനസാണ് ഇയാളെ വ്യത്യസ്തനാക്കുന്നത്.

ഏതായാലും പൊലീസ് കസ്റ്റഡിയിൽ എടുത്ത് ജയിലിൽ എത്തിച്ച ബിലാലിന് നട്ടെല്ലിന് പൊട്ടലുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. നിയമവ്യവസ്ഥയെയും പൊലീസിനെയും നാട്ടുകാരെയും വെട്ടിച്ച് മറ്റൊരു ഗോവിന്ദചാമിയാകാൻ ഇറങ്ങിയ ബിലാലിന് നട്ടെല്ലിന് പൊട്ടൽ എങ്ങിനെ ഉണ്ടായാലും കോട്ടയം വെസ്റ്റ് പൊലീസിനു ഒരു കയ്യടി നൽകുകയാണ് സോഷ്യൽ മീഡിയ. നിലവിൽ ബിലാൽ നട്ടെല്ലിന് പൊട്ടലുണ്ടായതിന് ചികിത്സ തേടിയിരിക്കുകയാണ്.

Hot Topics

Related Articles