മുരിക്കും വയൽ ഗവണ്മെന്റ് വൊക്കെഷണൽ ഹയർ സെക്കന്ററി സ്കൂളിൽ 70 ലക്ഷം രൂപയുടെ ടർഫ് കോർട്ടിന് അനുമതി 

മുണ്ടക്കയം :മുരിക്കും വയൽ ഗവണ്മെന്റ് വൊ ക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ പ്ലസ്  വൺ കുട്ടികളുടെ പ്രവേശനോത്സവത്തിനോട്‌ അനുബന്ധിച്ചു നടന്ന യോഗത്തിൽ കോട്ടയം ജില്ലാ പഞ്ചായത്ത്‌ അംഗം 

Advertisements

അഡ്വ. ശുഭേഷ് സുധാകരൻ, വിദ്യാഭ്യാസ രംഗത്തും കായിക -കലാ രംഗത്തും ഉയർന്ന നിലവാരം പുലർത്തുന്ന മുരിക്കും വയൽ സ്കൂളിന് 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

70 ലക്ഷം രൂപയുടെ ടർഫ് കോർട്ട് അനുവദിച്ചതായി പ്രഖ്യാപിച്ചു. കോർട്ടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടനെ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. പ്രവേശനോത്സവത്തിൽ പി. ടി. എ പ്രസിഡന്റ് കെ. ടി. സനിൽ അധ്യക്ഷത വഹിച്ചു. സമ്മേളനം ജില്ലാ പഞ്ചായത്ത്‌ അംഗം അഡ്വ. ശുഭേഷ് സുധാകരൻ ഉദ്ഘാടനം നിർവഹിച്ചു. നെടുങ്കണ്ടം  പോലീസ് സബ് ഇൻസ്‌പെക്ടറും പ്രശസ്ത കവിയുമായ സജീവൻ കൈത്തമറ്റം  വിദ്യാഭ്യാസ സന്ദേശം നൽകി. ഗ്രാമപഞ്ചായത്തഗം കെ. എൻ. സോമരാജൻ,എസ്. എം. സി. ചെയർമാൻ രാധാകൃഷ്ണൻ പി. ബി., പ്രിൻസിപ്പാൾ ഡോ. ഡി. ജെ. സതീഷ്, വി. എച്. എസ്. ഇ.പ്രിൻസിപ്പാൾ സുരേഷ് ഗോപാൽ പി. എസ്.എച് എം. ഇൻ. ചാർജ് റഫീഖ്  കെ. എ.ആന്റണി ജോസഫ്, രാജേഷ്. എം. പി., സുനിൽ. കെ. എസ്.,രമാദേവി ദിലീപ് എന്നിവർ സംസാരിച്ചു

Hot Topics

Related Articles