“തന്നെ ടാർഗറ്റ് ചെയ്യുന്നു; ആരോപണങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന” ; ടെസ് ജോസഫിന്റെ ആരോപണങ്ങളോട് പ്രതികരിച്ച് മുകേഷ്

പത്തനംതിട്ട: തനിക്കെതിരെ ആരോപണം ഉന്നയിച്ച യുവതിയെ ഇതുവരെയും കണ്ടിട്ടില്ലെന്ന് നടനും എംഎൽഎയുമായ മുകേഷ്. ആരോപണങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയാണെന്നും മുകേഷ് പറഞ്ഞു. ആരോപങ്ങൾക്ക് പിന്നിൽ എന്തായാലും ഭരണപക്ഷമല്ലെന്നും തന്നെ ടാർഗറ്റ് ചെയ്യുകയാണെന്നും മുകേഷ് മാധ്യമങ്ങളോട് പ്രതികരിച്ചു. മുകേഷിനെതിരെ മി ടൂ ആരോപണം ഉന്നയിച്ച ടെസ് ജോസഫ് വീണ്ടും രംഗത്തെത്തിയതോടെയാണ് മുകേഷ് പ്രതികരിച്ചത്. 

Advertisements

സിപിഎമ്മിൻ്റെ എംഎൽഎ ആണെങ്കിൽ അങ്ങ് കയറി ഇറങ്ങാം. സിപിഎം എംഎൽഎ അല്ലെങ്കിൽ തിരിഞ്ഞു നോക്കില്ല. അന്ന് അവർ പലതവണ ഫോൺവിളിച്ചുവെന്നും താൻ എടുത്തില്ലെന്നും മുകേഷ് പറഞ്ഞു. നിയമം അധികാരമുള്ളവർക്ക് വേണ്ടിയാണെന്നും സ്ഥിതി മെച്ചപ്പെടുമെന്ന് ഏങ്ങനെ കരുതാനാകുമെന്നും കാസ്റ്റിംഗ് സംവിധായികയായ ടെസ് ജോസഫ് ഇന്‍സ്റ്റഗ്രാമിലിട്ട സ്റ്റോറിയില്‍ പറയുന്നു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

2018 ലാണ് ടെസ് മുകേഷിനെതിരെ മീ ടൂ ആരോപണം ഉന്നയിച്ചത്. ഞങ്ങൾക്ക് നീതി ലഭ്യമാക്കാൻ സൃഷ്ടിക്കപ്പെട്ട സംവിധാനങ്ങളെ ഞങ്ങൾ വിശ്വസിക്കുന്നു. എന്നാൽ പശ്ചിമ ബംഗാളിലെ ഭരണകൂടത്തിന് വേണ്ടി വാദിക്കാൻ  അഭിഭാഷകർ നിരനിരയായി അണിനിരക്കുന്നത് കാണുമ്പോള്‍, അല്ലെങ്കിൽ ഹേമ കമ്മറ്റി റിപ്പോർട്ടിൽ സിനിമ രംഗം മൊത്തം നിശബ്ദയില്‍ ഇരിക്കുന്നതാണ് കാണുന്നത്.

അധികാരത്തിലിരിക്കുന്നവർക്ക് അനുയോജ്യമായ നിയമങ്ങൾ വളച്ചൊടിക്കുന്ന ഈ കാഴ്ചകൾ മുന്നിലുള്ളപ്പോള്‍, കാര്യങ്ങൾ മെച്ചപ്പെടുമെന്ന് എനിക്ക് എങ്ങനെ വിശ്വസിക്കാനാകും? വിശ്വസിക്കണോ? ഈ സിസ്റ്റം ചരക്കായി മാറിയിരിക്കുന്നു, അതിലേക്ക് എളുപ്പത്തില്‍ ഇറങ്ങി ചെല്ലാന്‍ ഞാനില്ല. അത് എന്നെ ആഴത്തിൽ ദുഃഖിപ്പിക്കുന്നു- എന്നാണ് ഇന്‍സ്റ്റ സ്റ്റോറിയിലെ ഒരു ഭാഗത്ത് ടെസ് ജോസഫ് എഴുതിയിരിക്കുന്നത്.

ബോളിവുഡില്‍ സജീവമായ കാസ്റ്റിംഗ് ഡയറക്ടറായ ടെസ് ജോസഫ് 2018ലാണ് മുകേഷിനെതിരെ മീ ടു ആരോപണം ഉന്നയിച്ചത്. കോടീശ്വരന്‍ എന്ന ടെലിവിഷന്‍ പരിപാടിയുടെ സംവിധായികയായിരുന്ന സമയത്തെ അനുഭവമാണ് ടെസ് തോമസ് അന്ന് പുറത്തുവിട്ടത്.അന്ന് തനിക്ക് 20 വയസാണ് പ്രായം ഉണ്ടായിരുന്നതെന്നും പരിപാടിയുടെ സമയത്ത് നടന്‍ മുകേഷ് തന്നെ ഹോട്ടല്‍ റൂമിലെ ഫോണില്‍ വിളിച്ച് നിരന്തരം ശല്യപ്പെടുത്തുമായിരുന്നുവെന്നും എന്നാല്‍ ഇതിന് വഴങ്ങാതെ വന്നതോടെ തന്റെ റൂം മുകേഷിന്റെ റൂമിനടുത്തേക്ക് മാറ്റിയെന്നും സമൂഹമാധ്യമമായ എക്‌സില്‍ ടെസ് തോമസ് കുറിച്ചിരുന്നു.

ഇതില്‍ നിന്നും തന്നെ രക്ഷിച്ചത് തന്റെ ബോസും തൃണമൂല്‍ കോണ്‍ഗ്രസ് എം പിയുമായിരുന്ന ഡെറിക് ഒബ്രയാന്‍ ആയിരുന്നുവെന്നും ടെസ് തോമസ് പോസ്റ്റില്‍ പറഞ്ഞിരുന്നു. ആ ടീമിലെ ഏക വനിതാ അംഗം ഞാനായിരുന്നു. ഒരു രാത്രി തുടര്‍ച്ചയായി ഫോണ്‍ കോളുകള്‍ വന്നതോടെ എന്റെ സഹപ്രവര്‍ത്തകരില്‍ ഒരാളുടെ റൂമില്‍ താമസിക്കേണ്ടതായി വന്നു. പിന്നീട് റൂം മാറ്റിയപ്പോള്‍ എന്താനാണ് റൂം മാറ്റിയതെന്ന് ഹോട്ടല്‍ അധികൃതരോട് ചോദിക്കേണ്ടതായി വന്നു. മുകേഷ് പറഞ്ഞിട്ടാണ് മാറ്റിയതെന്ന മറുപടിയാണ് ലഭിച്ചത് എന്ന് ടെസ് പോസ്റ്റില്‍ പറഞ്ഞിരുന്നു.

­

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.