റോഡ് സൈഡിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടറിൽ കാർ വന്നിടിച്ചു; മുക്കംത്ത് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

കോഴിക്കോട്: കോഴിക്കോട് മുക്കം വെസ്റ്റ് മണ്ണാശ്ശേരിയിൽ വാഹനാപകടം. റോഡരികിൽ നിർത്തിയിട്ട സ്കൂട്ടറിൽ കാറിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികൻ മരിച്ചു. അപകടത്തിൽ പരിക്കേറ്റ ഷെരീഫ് എന്നയാളാണ് മരിച്ചത്. ​ഗുരുതരമായി പരിക്കേറ്റ ഷെരീഫിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

Advertisements

ചികിത്സക്കിടെയാണ് മരണം സംഭവിച്ചത്. റോഡിന്റെ സൈഡിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടറിൽ കാർ വന്നിടിക്കുകയായിരുന്നു. സമീപത്തുണ്ടായിരുന്ന ആളുകളെല്ലാം ചേർന്നാണ് ഷെരീഫിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. 

Hot Topics

Related Articles