മുല്ലപ്പെരിയാർ മേൽനോട്ടസമിതിയുടെ ശുപാർശകൾ നടപ്പാക്കണം: കേരളത്തോടും തമിഴ്നാടിനോടും നിർദ്ദേശം നൽകി സുപ്രീം കോടതി

ദില്ലി: മുല്ലപ്പെരിയാർ മേൽനോട്ടസമിതിയുടെ ശുപാർശകൾ നടപ്പാക്കണമെന്ന് കേരളത്തോടും തമിഴ്നാടിനോടും സുപ്രീംകോടതി. ഡാമിൻറെ അറ്റകുറ്റപ്പണി അടക്കമുള്ള വിഷയങ്ങളിൽ സമിതിയുടെ ശുപാർശകൾ എന്തുകൊണ്ട് നടപ്പാക്കുന്നില്ല എന്ന് സുപ്രീംകോടതി ചോദിച്ചു. യോഗത്തിന് ശേഷവും ഒന്നും നടപ്പാക്കാൻ കഴിഞ്ഞില്ല, കേരളവും തമിഴ്നാടും ശുപാർശകൾ നടപ്പാക്കാൻ തയ്യാറാവണം എന്നും ഹർജി പരി​ഗണിക്കുന്നതിനിടെ കോടതി പറഞ്ഞു. 

Advertisements

സുപ്രീംകോടതി നി‍ർദേശ പ്രകാരമാണ് പുതിയ മേൽനോട്ട സമിതി രൂപീകരിച്ചത്. സമിതിയുടെ ശുപാർശകൾ നടപ്പാക്കാൻ കേരളവും തമിഴ്നാടും തയ്യാറാവണം എന്ന് സുപ്രീം കോടതി പറഞ്ഞിട്ടുണ്ട്. ദേശീയ അണക്കെട്ട് സുരക്ഷാ അതോറിറ്റി ചെയർമാൻ അനിൽ ജെയിൻ അധ്യക്ഷനായ ഏഴംഗങ്ങളാണ് സമിതിയിൽ ഉണ്ടായിരുന്നത്. എന്നാൽ സമിതിയുടെ യോ​ഗത്തിന് ശേഷവും നിർദേശങ്ങൾ ഒന്നും നടപ്പാക്കാൻ കഴിഞ്ഞിട്ടില്ല. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അറ്റകുറ്റപ്പണികൾക്കായി മരംമുറിക്കാൻ അനുമതി വേണമെന്നാണ് തമിഴ്നാട് കോടതിയെ അറിയിച്ചത് എന്നാൽ തമിഴ്നാടിന് അറ്റകുറ്റപ്പണിക്ക് താൽപ്പര്യമില്ലെന്ന് കേന്ദ്രവും ജലനിരപ്പ് ഉയർത്താനാണ് തമിഴ്നാട് നോക്കുന്നതെന്ന് കേരളവും കോടതിയെ അറിയിച്ചു. വിഷയത്തിൽ കേരളം അനാവശ്യ തടസ്സം സൃഷ്ടിക്കുന്നു എന്നാണ് തമിഴ്നാട് ആരോപിക്കുന്നത്. നിലവിൽ മേൽനോട്ട സമിതിയുടെ ശുപാർശ നടപ്പിലാക്കുന്നതിൽ ഒരാഴ്ച സമയം നൽകിയിരിക്കുകയാണ് സുപ്രീം കോടതി. 

Hot Topics

Related Articles