ചെന്നൈ : മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിർമ്മിക്കാൻ പാരിസ്ഥിതികാനുമതി നേടാനുള്ള കേരളത്തിന്റെ നീക്കം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് തമിഴ്‌നാടിന്റെ കത്ത്.തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ആണ് കേന്ദ്രപരിസിഥിതി മന്ത്രാലയത്തിന് കത്ത് നല്‍കിയത്. പദ്ധതിയുമായി മുന്നോട്ടുപോയാല്‍ കോടതിയലക്ഷ്യ നടപടികള്‍ ആരംഭിക്കുമെന്നും കത്തില്‍ പറയുന്നു.
മുല്ലപ്പെരിയാറില്‍ പാരിസ്ഥിതിക ആഘാത പഠനം നടത്തണമെന്ന കേരളത്തിന്റെ ആവശ്യം പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ദ്ധ സമിതി 28ന് പരിഗണിക്കാനിരിക്കെയാണ് തമിഴ്‌നാടിന്റെ നീക്കം. തമിഴ്‌നാട് സർക്കാരിന്റെ അനുമതിയില്ലാതെ അണക്കെട്ട് നിർമ്മിക്കാൻ കേരള സർക്കാരിന് അനുമതി നല്‍കരുതെന്നുള്ള കത്തും തമിഴ്‌നാട് ഔദ്യോഗികമായി പരിസ്ഥിതി മന്ത്രാലയത്തിന് നല്‍കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നേരത്തെ വട്ടവടയിലെ ചിലന്തിയാറില്‍ ജലവിഭവ വകുപ്പിന്റെ നിർമ്മാണത്തിനെതിരെ തമിഴ്നാട് രംഗത്തെത്തിയിരുന്നു. കേരളം തടയണ നിർമ്മിച്ച് അമരാവതി നദിയിലേക്കുള്ള നീരൊഴുക്ക് തടയാൻ ശ്രമിക്കുകയാണെന്നായിരുന്നു തമിഴ്‌നാടിന്റെ ആരോപണം,. ഇക്കാര്യം ചൂണ്ടിക്കാട്ടി എം.കെ. സ്റ്റാലിൻ കേരള സർക്കാരിന് കത്തയച്ചിരുന്നു. എന്നാല്‍ തമിഴ്‌നാടിന്റെ സംശയം തെറ്റിദ്ധാരണ കൊണ്ടുണ്ടായതാണെന്നും ജലവിഭവവകുപ്പ് നിർമ്മിക്കുന്നത് കുടിവെള്ള പദ്ധതിക്കായുള്ള വിയർ മാത്രമാണെന്നും മന്ത്രി റോഷി അഗസ്റ്റിൻ പ്രതികരിച്ചു.