മുംബൈ : മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെ സര്‍ക്കാരിന് നാളെ അഗ്നിപരീക്ഷ. നാളെ രാവിലെ 11 മണിക്ക് നിയമസഭയുടെ പ്രത്യേക സമ്മേളനം ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരി വിളിച്ചു. അഞ്ച് മണിക്ക് മുന്‍പ് സര്‍ക്കാര്‍ സഭയില്‍ വിശ്വാസം തെളിയിക്കണം. വിശ്വാസവോട്ടെടുപ്പ് മാത്രമായിരിക്കണം നാളത്തെ സമ്മേളനത്തിന്റെ അജണ്ട. വിശ്വാസവോട്ടെടുപ്പ് പൂര്‍ണ്ണമായും വീഡിയോയില്‍ ചിത്രീകരിച്ച് സമര്‍പ്പിക്കണമെന്നും ഗവര്‍ണര്‍ നിയമസഭാ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.
നാളെ മുംബൈയിലെത്തുമെന്ന് ശിവസേന വിമത നേതാവ് ഏക്‌നാഥ് ഷിന്‍ഡെ അറിയിച്ചു. അതിനിടെ, നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചതിനെതിരെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് സൂചനയുണ്ട്.