മുണ്ടക്കയം കരിനിലത്ത് ടയർ ഓടയിൽ കുരുങ്ങി ലോറി ഓടയിൽ ചരിഞ്ഞു : ഡ്രൈവർക്ക് നിസാര പരിക്ക്

മുണ്ടക്കയം : മുണ്ടക്കയം കരിനിലത്ത് ടയർ ഓടയിൽ കുരുങ്ങി ലോറി ഓടയിൽ ചരിഞ്ഞു. ഡ്രൈവർക്ക് നിസാര പരിക്ക്. മുണ്ടക്കയം കരിനിലത്ത് ഇന്നലെ രാത്രിയിലാണ് അപകടം, മുണ്ടക്കയം ഭാഗത്തു നിന്നും വന്ന ലോറി നിയത്രണം തെറ്റി ഓടയിൽ ഇടിച്ച് ഇറങ്ങുകയായിരുന്നു. ലോറിയുടെ ഒരു വശത്തെ ടയർ ഓടയിൽ താഴ്ന്ന നിലയിലായിരുന്നു ഇതേ തുടർന്ന് ലോറി ഒരു വശത്തേയ്ക്ക് ചെരിഞ്ഞു, അപകടത്തിൽ ചെറു പരുക്കുകളോടെ ഡ്രൈവർ രക്ഷപെട്ടു.

Advertisements

Hot Topics

Related Articles