മുനമ്പം നിവാസികളുടെ സ്വത്തു സംരക്ഷിക്കുവാൻ ഉള്ള സമരത്തിന് ഐക്യ ധാർഢ്യം: മുനബം ജ്വാലാ പ്രയാണവുമായി കേരള കോൺഗ്രസ് ; നവംബർ 14 വ്യാഴാഴ്ച കോട്ടയത്ത് സമരപരിപാടികൾ നടക്കും

കോട്ടയം: കേരള കോൺഗ്രസ് പാർട്ടിയുടെ കോട്ടയം ജില്ല കമ്മിറ്റിയുടെ നേതൃയോഗം നവംബർ 14 വ്യാഴാഴ്ച നാല് മണിക്ക് പാർട്ടി ഓഫീസിൽ ചേരും. തുടർന്ന് മുനമ്പം നിവാസികളുടെ സ്വത്തു സംരക്ഷിക്കുവാൻ ഉള്ള സമരത്തിന് ഐക്യ ധാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് കോട്ടയം ഗാന്ധി സ്‌ക്യയറിൽ മുനബം ജ്വാലാ പ്രയാണം നടത്തുന്നതാണ്. കോട്ടയം ജില്ലാ പ്രസിഡണ്ട് അഡ്വ. ജയ്സൺ ജോസഫ് ഒഴുക യിലിന്റെ അധ്യക്ഷതയിൽ കൂടുന്ന യോഗം പാർട്ടി എക്സിക്യൂട്ടീവ് ചെയർമാൻ അഡ്വ മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും. പാർട്ടി സെക്രട്ടറി ജനറൽ അഡ്വ ജോയ് എബ്രഹാം എക്സ് എംപി മുഖ്യ പ്രഭാഷണം നടത്തും.പാർട്ടി ഡെപ്യൂട്ടി ചെയർമാൻ അഡ്വ.ഫ്രാൻസിസ് ജോർജ് എംപി മുഖ്യ അതിഥിയായി പങ്കെടുക്കും. പാർട്ടി വൈസ് ചെയർമാൻമാരായ വക്കച്ചൻ മറ്റത്തിൽ എക്സ് എം പി, ഇ ജെ ആഗസ്റ്റി,കെ എഫ് വർഗീസ്,പ്രൊഫ. ഗ്രേസമ്മ മാത്യു, തോമസ് കണ്ണന്തറ,നിയോജകമണ്ഡലം പ്രസിഡെന്റ്മാർ, പാർട്ടി ഉന്നത അധികാര സമിതി അംഗങ്ങൾ, സംസ്ഥാന സ്റ്റീയറിംഗ് കമ്മിറ്റി അംഗങ്ങൾ, ജില്ലാ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കുമെന്ന് കോട്ടയം ജില്ലാ പ്രസിഡന്റ്‌ അഡ്വ.ജയ്സൺ ജോസഫ് ഒഴുകയിൽ അറിയിച്ചു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.