നഗരസഭ ഭരണത്തിനെതിരായ പ്രതിഷേധം: സെപ്റ്റംബർ 30 വെള്ളിയാഴ്ച രാവിലെ പത്തിന് എൽഡിഎഫ് പ്രതിഷേധ ധർണ നഗരസഭ ഓഫിസിനു മുന്നിൽ

കോട്ടയം: നഗരസഭ ഭരണത്തിന് എതിരായ പ്രതിഷേധത്തിന്റെ ഭാഗമായി നഗരസഭ ഓഫിസിനു മുന്നിൽ എൽഡിഎഫ് നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിക്കും. സെപ്റ്റംബർ 30 വെള്ളിയാഴ്ച രാവിലെ പത്തു മണിയ്ക്കാണ് സമരം നടക്കുക. വാർഷിക പദ്ധതി യഥാസമയം നടപ്പാക്കുക, പദ്ധതികൾ അട്ടിമറിക്കുന്ന ഭരണസമിതിയുടെ ഗൂഡ നീക്കം അവസാനിപ്പിക്കുക, നാടിന്റെ വികസനം അട്ടിമറിക്കുന്ന ഭരണകക്ഷിയെ ഒറ്റപ്പെടുത്തുക, കണ്ടിജെന്റ് ജീവനക്കാരുടെ നിയമനം എത്രയും വേഗം നടപ്പാക്കുക, ജീവനക്കാരുടെ നിയമനം അഴിമതിയ്ക്കു വേണ്ടി നീട്ടിക്കൊണ്ടു പോകാതിരിക്കുക, ചെയർപേഴ്‌സണിന്റെ ധിക്കാരപരമായ പെരുമാറ്റം അവസാനിപ്പിക്കുക, ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാതെ പിഎംഎവൈ പദ്ധതി അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, ലൈഫ് മിഷൻ പദ്ധതി ഉടൻ നടപ്പാക്കുക, സ്റ്റാൻഡിംങ് കമ്മിറ്റികളെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കുക, പൂട്ടിക്കിടക്കുന്ന പകൽവീട് തുറന്ന് പ്രവർത്തിപ്പിക്കുക, വനിത വിശ്രമ കേന്ദ്രം ഉടൻ തുറന്ന് പ്രവർത്തിപ്പിക്കുക, സ്‌ളോട്ടർ ഹൗസ് ഉടൻ തുറന്ന് പ്രവർത്തിപ്പിക്കുക, കോടിമതയിലെ പച്ചക്കറി മാർക്കറ്റിന്റെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കുക, കോടിമത ഫിഷ് മാർക്കറ്റ് ഉടൻ തുറന്ന് പ്രവർത്തിപ്പിക്കുക, തെരുവുവിളക്കുകളുടെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കുക, വാർഡുകളിലെ കുടിവെള്ള ക്ഷാമം ഉടൻ പരിഹരിക്കുക, ജീവനക്കാരെ അന്യായമായി സോൺ മാറ്റുന്ന നടപടി ഉടൻ അവസാനിപ്പിക്കുക, അഴിമതിയും സ്വജനപക്ഷപാതവും ഉടൻ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തുന്നത്.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.