അൻപത് ശതമാനത്തിനു മുകളിൽ ജീവനക്കാർക്ക് കൊവിഡ്; കോട്ടയം നഗരസഭയുടെ കുമാരനല്ലൂർ സോണൽ ഓഫിസ് അടച്ചു; ഓഫിസ് അടച്ചത് രോഗബാധിതരുടെ എണ്ണം രണ്ടക്കത്തിലേയ്ക്ക് എത്തിയതോടെ

കുമരാനല്ലൂരിൽ നിന്നും
ജാഗ്രതാ ന്യൂസ് ലൈവ്
പ്രത്യേക ലേഖകൻ

കോട്ടയം: അൻപത് ശതമാനത്തിനു മുകളിൽ ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ നഗരസഭയുടെ കുമാരനല്ലൂരിലെ സോണൽ ഓഫിസ് അടച്ചു. മൂന്നു ദിവസം കൊണ്ട് 11 ജീവനക്കാർക്കാണ് സോണൽ ഓഫിസിൽ കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെയാണ് ഈ ഓഫിസ് അടച്ചത്. മൂന്നാം തരംഗത്തിൽ ആദ്യമായാണ് കോട്ടയം നഗരസഭയുടെ ഒരു ഓഫിസ് കൊവിഡിനെ തുടർന്ന് അടച്ചിടുന്നത്.

Advertisements

നിലവിൽ കോട്ടയം നഗരസഭ പരിധിയിൽ കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുകയാണ്. ഇതിനിടെയാണ് ഇപ്പോൾ കൊവിഡ് രോഗികൾ നഗരസഭ സോണൽ ഓഫിസിലും രണ്ടക്കം കടന്നത്. നിലവിൽ ഇവിടെയുള്ള അൻപത് ശതമാനത്തിനു മുകളിൽ ജീവനക്കാർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഓഫിസ് അടയ്ക്കാൻ അധികൃതർ നിർബന്ധിതരായത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട ജീവനക്കാർക്ക് പരിശോധന നടത്തിയ ശേഷം , ഓഫിസ് അണുവിമുക്തമാക്കും. തുടർന്നാകും ഇവിടം തുറന്ന് പ്രവർത്തിക്കുക. ഈ സാഹചര്യത്തിൽ ജീവനക്കാരും, ഇവരുമായി സമ്പർക്കത്തിലായവരും കൊവിഡ് പരിശോധന നടത്തണമെന്നും, സാമൂഹിക അകലം അടക്കം കൊവിഡ് മാനദണ്ഡങ്ങൾ കർശനമാക്കി പാലിക്കണമെന്നും ആരോഗ്യ വകുപ്പ് അധികൃതർ ആവശ്യപ്പെട്ടു.

Hot Topics

Related Articles