കോട്ടയം : യുവാവിനെ ആക്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. അതിരമ്പുഴ പടിഞ്ഞാറ്റും ഭാഗം നഹാസ് മൻസിൽ വീട്ടിൽ നൗഷാദ് മകൻ മുഹമ്മദ് നിയാസ് (26) എന്നയാളെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം സിലോൺ കവലയിൽ പാർക്ക് ചെയ്തിരുന്ന കാർ വീൽ സ്പാനർ കൊണ്ട് അടിച്ചു തകർക്കുകയും, കാർ ഡ്രൈവറെ കത്തികൊണ്ട് കുത്തുകയുമായിരുന്നു.
ബന്ധുക്കളായ ഇവർ തമ്മിൽ മുൻ വൈരാഗ്യം നിലനിന്നിരുന്നു. ഇതേത്തുടർന്നാണ് മുഹമ്മദ് നിയാസ് ഇയാളെ ആക്രമിച്ചത്. പരാതിയെ തുടർന്ന് ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്. ഓ രാജേഷ് കുമാർ, എസ്.ഐ പ്രശോഭ്, സിപി.ഓ സജി പി.സി എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.