മുണ്ടക്കയം : പ്രളയത്തിൽ തകർന്ന ഇളംകാട് മ്ലാക്കര പാലം പഞ്ചായത്ത്, നാട്ടുകാർ എന്നിവരുടെ സഹകരണത്തോടെ പൊതുജനങ്ങൾക്ക് തുറന്ന് കൊടുത്തു. ബസ് ഓടിയിരുന്ന റൂട്ടിൽ പാലം തകർന്നത്തോടെ ഒരു വാർഡ് പൂർണമായും ഒറ്റപ്പെട്ട് പോയിരുന്നു. ഇവിടെ പുതിയ പാലത്തിന് mla ഫണ്ടും പഞ്ചായത്ത് ഫണ്ടും ചേർത്ത് 63ലക്ഷം അനുവദിച്ചിട്ടുള്ളതും ടെൻഡർ എടുത്തിട്ടുള്ളതും ആണ്.
ഈ പണി താമസം വരുമെന്നതിനാൽ അടിയന്തിരമായി താത്കാലിക പാലം കേഡറിൽ ചെയ്യുകയായിരുന്നു. നിലവിൽ ഇവിടെ സന്നദ്ധസേനാഗംങ്ങൾ നിർമിച്ച (ഒക്ടോബർ 16ലെ മഹാ പ്രളയം )താത്കാലിക പാലം ഈ കഴിഞ്ഞ പ്രളയയത്തിൽ പൂർണമായും തകർന്നിരിന്നു.
പ്രസിഡന്റ് പി എസ് സജിമോൻ, ക്ഷേമ കാര്യ ചെയ്യർപേഴ്സൺ രജനി എം ആർ, മെമ്പര്മാരായ വിനോദ് കെ എൻ, ബിജോയ് ജോസ്, മുൻ പ്രസിഡന്റ് ബിന്ദു രവീന്ദ്രൻ, കമ്മിറ്റി അംഗങ്ങൾ, നാട്ടുകാർ എന്നിവർ പങ്കെടുത്തു.