മുണ്ടക്കയം : യുവാവിനെ ഓട്ടോറിക്ഷയി തട്ടിക്കൊണ്ടുപോയി ദേഹോപദ്രവം ഏൽപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. ഇടക്കുന്നം മുക്കാലി പൂത്തകുഴിപ്പറമ്പിൽ ഷിഹാബി (42) നെയാണ് മുണ്ടക്കയം പൊലീസ് അറസ്റ്റ് ചെയ്തത്. ഈരാറ്റുപേട്ട സ്വദേശി അജ്മൽ എന്ന യുവാവിനെയാണ് സംഘം തട്ടികൊണ്ട് പോയത്. ഇയാളെ ഓട്ടോറിക്ഷയിൽ തട്ടിക്കൊണ്ടുപോയി കയ്യും കാലും കെട്ടിയിട്ട് മർദ്ദിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തതായാണ് പരാതി. മുണ്ടക്കയത്ത് പോലീസ് പരിശോധനയിൽ ഓട്ടോറിക്ഷ തടഞ്ഞപ്പോൾ പ്രതികൾ ഇറങ്ങി ഓടുകയായിരുന്നു. മുണ്ടക്കയം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയതിൽ) പ്രതികളിൽ ഒരാളായ ശിഹാബിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Advertisements