മുണ്ടക്കയം: വിവിധ ജില്ലകളിൽ നിന്നായി നിരവധി ബൈക്കുകൾ മോഷ്ടിച്ച കേസിലെ പ്രതിയെ പിടികൂടി. കൂട്ടിക്കൽ കരിപ്പായിൽ വീട്ടിൽ റസ്സാക്ക് മകൻ ഇബ്രാഹിം, (21)നെയാണ് മുണ്ടക്കയം പൊലിസ് അറ്റസ്റ്റ് ചെയ്തത്. കൂട്ടിക്കൽ ഭാഗത്ത് ടൂവീലർ വർക്ക് ഷോപ്പ് നടത്തിവന്നിരുന്ന കൊക്കയാർ, നരകംപുഴ സ്വദേശിയായ ബ്ലസ്സൻ തോമസ് എന്നയാളുടെ വർക്ക് ഷോപ്പിൽ അറ്റകുറ്റപ്പണികൾക്ക് ഏൽപ്പിച്ചിരുന്ന മോട്ടോർ സൈക്കിൾകഴിഞ്ഞ ദിവസം രാത്രി മോഷണം പോയിരുന്നു.
തുടർന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്. ചോദ്യം ചെയ്യലിൽ നിരവധി ഇരുചക്ര വാഹന മോഷണ കേസുകളാണ് തെളിഞ്ഞത്. പ്രതിയും, പ്രായപൂർത്തിയാകാത്ത യുവാവും ചേർന്ന് തൊടുപുഴ ഭാഗത്തു നിന്നും ബജാജ് സി.റ്റി-110, പെരുവന്താനം, കൊക്കയാർഭാഗത്തു നിന്നും ഹീറോ ഹോണ്ടാ സ്പ്ലെണ്ടർ , പന്തളം പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും ജാവാ മോട്ടോർ സൈക്കിളുകളും മോഷണം ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ കാഞ്ഞിരപ്പളളി ഡി. വൈ.എസ്.പി. എൻ. ബാബുക്കുട്ടൻ, മുണ്ടക്കയം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷൈൻകുമാർ. എസ്. ഐമാരായ അനിഷ് പി എസ്, ബിജു എ എസ്, സി പി ഓ മാരായ ജോഷി എം തോമസ്സ്, ജോൺസൺ എ. ജെ, രഞ്ജിത്ത് റ്റി. എസ്, രതീഷ്. ജി, അനീഷ് വി.പി, റോബിൻ തോമസ്സ്, റഫീക്ക് എന്നിവരായിരുന്നു അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. പ്രതിയെ കാഞ്ഞിരപ്പള്ളി കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.