കോട്ടയം : മുണ്ടക്കയത്തിനു സമീപം ചിറ്റടിയില്‍ മയക്കുമരുന്ന് വേട്ട. വീര്യം കൂടിയ മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയിലായി. മാരക മയക്കുമരുന്ന് ഇനത്തില്‍പ്പെട്ട എം.ഡി.എം.എ യുവാക്കൾക്കും വിദ്യാർത്ഥികൾക്കും വിൽക്കുന്നതിനായാണ് എത്തിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കാഞ്ഞിരപ്പള്ളി ഇടക്കുന്നം , ചിറ്റടി ട്രോപ്പിക്കല്‍ പ്ലാന്റെഷന്‍ ഭാഗത്ത് കൊട്ടപ്പടിക്കല് വീട്ടില്‍ എം. കെ അഖിൽ (24) നെയാണ് എക്സൈസ് സംഘം പിടികൂടിയത്. എൻ ഡി പി എസ് ആക്ട് പ്രകാരം കേസെടുക്ക് ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Advertisements