മുണ്ടക്കയം: മജ്ജമാറ്റി വെക്കൽ ശസ്ത്രക്രിയക്കായി ഒരു നാടാകെ അസ്ന അബീസ് എന്ന കുരുന്നിൻറെ ചികിത്സ സഹായത്തിനായി ഒരു മിക്കുമ്പോൾ,തൻ്റെ പൊന്നോമനയായ ആട്ടിൻകുട്ടിയെ നല്കി ഒരു യുവതി മാതൃകയാവുകയാണ്. അസ്നയക്കായി ഡിവൈഎഫ്ഐ മുണ്ടക്കയം പഞ്ചായത്തിൽ 21 വാർഡിലും ആ ക്രി സംഭരിക്കുമ്പോഴാണ് തൻ്റെ ആട്ടിൻകുട്ടിയെ നല്കാൻ പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത യുവതി തയ്യാറായത്.
Advertisements
ഡിവൈഎഫ്ഐ മുണ്ടക്കയം ടൗൺ നോർത്ത് കമ്മറ്റിക്ക് വേണ്ടി ഭാരവാഹികൾ സമീപിച്ചപ്പോഴാണ് യുവതി തയ്യാറായത്. ആട്ടിൻകുട്ടിയെ ഡി വൈ എഫ് ഐ ഭാരവാഹികളായ ഹരിലാൽ, സുമേഷ് കെ.റ്റി, ഷെമിന റഫീഖ്, എബിൻ കെ.റ്റി, രജീന്ദ്രൻ എന്നിവർ ഏറ്റുവാങ്ങി.