കോട്ടയം : മുണ്ടക്കയം കോരുത്തോട് കോസടിക്ക് സമീപം കാർ നിയന്ത്രണം വിട്ട് വീടിന് മുകളിലേയ്ക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. കോരുത്തോട് കൊച്ചു തെക്കേൽ ജോജി സെബാസ്റ്റ്യൻ (47) ആണ് മരിച്ചത്. കോരുത്തോട് സെന്റ് ജോർജ് ബേക്കറി ഉടമയാണ് മരിച്ച ജോജി.
Advertisements
കോരുത്തോട് കോസടി ഷാപ്പുംപടിക്ക് സമീപമായിരുന്നു അപകടം. മുണ്ടക്കയം ഭാഗത്ത് നിന്നും എത്തിയ കാർ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച് സമീപത്തെ വീടിന് മുകളിലേക്ക് മറിയുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെ കൂടിയായിരുന്നു അപകടം. ഭാര്യ : റീന ജോയി ( കോരുത്തോട് സെന്റ് ജോർജ് പബ്ലിക് സ്കൂളിലെ അധ്യാപിക). മക്കൾ: ഹന്ന, ആഞ്ജലിക്