മുണ്ടക്കയം: മുണ്ടക്കയം ബൈപാസ്സിലെ വെള്ളകെട്ട് ഒഴിവാക്കുവാന്‍ നടപടി സ്വീകരിക്കുമെന്നും കൈയ്യേറ്റമൊഴിപ്പിക്കുമെന്നും പൊതുമരാമത്ത് വകുപ്പ് (റോഡ് വിഭാഗം) അസ്സിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. ഈ ആവശ്യമുന്നയിച്ച് കാഞ്ഞിരപ്പള്ളി താലൂക്ക് ലീഗല്‍ സര്‍വ്വീസ് കമ്മറ്റിയില്‍ പൊതുപ്രവര്‍ത്തകനായ അജീഷ് വേലനിലം സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
വെള്ളകെട്ട് ഒഴിവാക്കുന്നതിന് ഇരുന്നൂറ് മീറ്ററോളം പുതിയ ഓട നിര്‍മ്മിക്കുന്നതിന് എസ്റ്റിമേറ്റ് തയാറാക്കിയിട്ടുണ്ട് അനുമതി ലഭിച്ചാലുടന്‍ വെള്ളകെട്ട് ഒഴിവാക്കുന്നതിനുള്ള നടപടി സ്വീകരിക്കും. പൊതുമരാമത്ത് നിരത്തുകള്‍ കൈയ്യേറിയവര്‍ക്ക് കേരളാ ഹൈവ് പ്രൊട്ടക്ഷന്‍ ആക്റ്റ് പ്രകാരം നിയമപരമായി നോട്ടീസ് നല്കി കയ്യേറ്റം ഒഴിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും അസ്സിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.