മുണ്ടക്കയം: പാറത്തോട് – പാറത്തോട് ഗ്രേസി മെമ്മോറിയൽ ഹൈസ്കൂളിലെ പുർവ്വ വിദ്യാർത്ഥികളുടെ സ്നേഹതീരം കൂട്ടായ്മ സ്ക്കൂൾ ബുക്കുകളും ബാഗുകളും , പഠനോപകരണങ്ങളും നൽകി ശ്രദ്ധേയമായി. സ്നേഹതീരം കുട്ടായ്മയിൽ നിന്നും സംഭരിച്ച തുക ഉപയോഗിച്ചാണ് പഠന സാമഗ്രഹികൾ വാങ്ങിയത്. കൂട്ടായ്മ കോർഡിനേറ്റർ അഹമ്മദ് കുട്ടിയുടെ നേതൃത്വത്തിലുള്ള ടീം സ്ക്കൂൾ ഹെഡ്മിസ്ട്രസ് ലിറ്റി സി തോമസിന് പഠന സാമഗ്രികൾ നൽകി ഉദ്ഘാടനം നിർവ്വഹിച്ചു.. സഹജകുമാരി വിശ്വംഭരൻ – പിറ്റി അഷറഫ്, ജോസ് ചുടലിയാങ്കൽ, , ജോൺസ് ജെ. വടക്കേടം , അബ്ദുൽ വഹാബ് , പി എം ജോർജ് എന്നിവർ പങ്കെടുത്തു.
Advertisements