മുണ്ടക്കയത്ത് പതിനാലുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവ് അറസ്റ്റിൽ

കോട്ടയം : പ്രണയ ദിനത്തിൽ പതിനാലുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ കാഞ്ഞിരപ്പളളി സ്വദേശിയായ യുവാവ് അറസ്റ്റിൽ. നാല് മാസം മുൻപ് വിവാഹിതനായ യുവാവിനെയാണ് കേസിൽ അറസ്റ്റ് ചെയ്തത്. കാഞ്ഞിരപ്പള്ളി മാനിടും കുഴി ചക്കാലയിൽ ജെയ്സൺ ജോർജി (26) നെയാണ് മുണ്ടക്കയം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ സി.ഐ. ഷൈൻ കുമാറിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

Advertisements

നാല് മാസങ്ങൾക്ക് മുമ്പ് വിവാഹിതനായ ഇയാൾ മുണ്ടക്കയം സ്വദേശിയായ പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ഒരാഴ്ച മുമ്പാണ് മാതാവിനെ കൊലപ്പെടുത്തിയ കേസിൽ ഇയാളുടെ സഹോദരൻ പൊലീസ് പിടിയിലായത്. കൂടാതെ ഇയാളുടെ മറ്റൊരു സഹോദരൻ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയാണ്. പ്രതിയുടെ സഹോദരൻ മറ്റൊരു പോസ്കോ കേസിൽ പ്രതി ആണ്.

Hot Topics

Related Articles