മുണ്ടക്കയം : കൂട്ടിക്കൽ മേഖലയിൽ ഉണ്ടായ പ്രകൃതി ദുരന്തത്തിലും ഉരുൾ പൊട്ടലിലും നാശനഷ്ടംസഹായ വിതരണത്തിന്റെ ഭാഗമായി എസ് എൻ ഡി പി യോഗം കെ ആർ നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയൻ സഹായ ധനം കൈമാറി. യോഗത്തിന്റെ ഗുരുകടാക്ഷം ഫണ്ടിലേക്കുള്ള എസ് എൻ ഡി പി യോഗം കെ ആർ നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയന്റെ സംഭാവന തുക യോഗം വൈസ് പ്രസിഡന്റ് തുഷാർ വല്ലപ്പള്ളിക്ക് യൂണിയൻ സെക്രട്ടറി എസ് ഡി സുരേഷ് ബാബു കൈമാറി. സ്‌പൈസസ് ബോർഡ് ചെയർമാൻ എ ജി തങ്കപ്പൻ, ഹൈ റേഞ്ച് യൂണിയൻ ഭാരവാഹികളായ അഡ്വ ജീരാജ്, ബാബു ഇടയാടികുഴി, ലാലിറ്റ് എസ് തകിടിയേൽ എന്നിവർ പങ്കെടുത്തു.
Advertisements