മുണ്ടക്കയം: ‘പാറത്തോട് പറത്താനം , പുളിക്കൽ കോളനി ഭാഗത്ത് ബുധനാഴ്ചവൈകിട്ട്് നാലുമണിയോടെയുണ്ടായ ഉരുൾപൊട്ടലിലാണ് നാശം വിതച്ചിരിക്കുന്നത്. ഒരു കിലോമീറ്റർ ദൂരത്തിൽ നാൽപ്പതടിയോളം വീതിയിലാണ്ഉരുൾ ഒഴുകിയത്.ഇതോടെ ഈ പ്രദേശത്തെ കൃഷി പൂർണ്ണമായി നഷ്ടമായി. സമീപത്തെ നിർമ്മാണ പ്രവർത്തനം നടക്കുന്ന പ്രദേശത്തെ പാറമടയുടെ അടി ഭഗത്തുനിന്നാണ് ഉരുൾ ഒഴുകിയത്.കല്ലുപുരയ്ക്കൽ ഷംസുദ്ദീൻ,ഇടത്തറ ഇ.എച്ച് ഖനി എന്നിവരുടെ കൃഷിയിടങ്ങളിലാണ് നാശം വിതച്ചത്.
റബ്ബർ അടക്കമുളള കൃഷി ഉരുൾ കൊണ്ടുപോയി. ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ ആരംഭിച്ച മഴ രാത്രി പത്തുമണിയോടെയാണ് അവസാനിച്ചത്. ഇതിനിടയിലാണ് ഉരുൾ പൊട്ടൽ ഉണ്ടായത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡയസ് കോക്കാട്ട് സ്ഥലം സന്ദർശിച്ചു നാശം നഷ്ടം വിലയിരുത്തി.’