മുണ്ടക്കയം: ഈ പെരുമഴക്കാലത്ത് തന്നെ മുണ്ടക്കയം ക്രോസ് വെ പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങുന്നതിന് എതിരെ പ്രതിഷേധം ഉയരുന്നു. മുണ്ടക്കയം മേഖലയിലെ വിവിധ പ്രേദേശങ്ങളിൽ നിന്നു നൂറുകണക്കിന് വാഹനങ്ങൾ കടന്ന് പോവുന്ന പാലമാണ് മുണ്ടക്കയം ക്രോസ് വേ പാലം. സ്കൂൾ തുറന്നതതോടെ നിലവിൽ മുണ്ടക്കയം ടൗണിൽ രാവിലെയും വൈകിട്ടും ഗതാഗത കുരുക്ക് രൂഷമാണ്, പാലം പണിക്കായ് ഈ മഴക്കാലത്തു പാലം ഒരു മാസം അടച്ച് ഇടുന്നതും യാത്രക്കാർക്ക് ദുരിതത്തിലാകുമെന്നും നാട്ടുകാരും, യാത്രക്കാരും പറയുന്നു. നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ വേനല്‍ക്കാലം ഉണ്ടായിരുന്നിട്ടും അന്ന് യാതൊരു നടപടിയും എടുക്കാൻ തയ്യാറാകാത്ത അധികൃതർ മഴക്കാലമായപ്പോഴാണ് പണിയാന്‍ വരുന്നതെന്നും നാട്ടുകാര്‍ പറയുന്നു. മഴക്കാലത്ത് പാലം പണി നടത്തി അഴിമതി ജനങ്ങളുടെ കണ്ണിൽ പൊടി ഇടാൻ ഉള്ള നീക്കമാണ് ഇതെന്നും നാട്ടുകാര്‍ ഇന്ന് മുതല്‍ ഒരു മാസത്തേക്കാണ് പാലത്തില്‍ കൂടിയുള്ള ഗതാഗതം നിരോധിച്ചു.