മുണ്ടക്കയം: മുണ്ടക്കയത്തെ വിദേശ മദ്യശാലയ്ക്ക് മുന്നിലെ അനധികൃത വാഹന പാര്‍ക്കിംഗ് മൂലം ദേശീയപാതയില്‍ ഗതാഗതക്കുരുക്ക് രൂക്ഷം. മുണ്ടക്കയം പൈങ്ങനായില്‍ പ്രവര്‍ത്തിക്കുന്ന വിദേശമദ്യ ഷോപ്പിലേക്കു വരുന്ന വാഹനങ്ങള്‍ അനധികൃതമായി ദേശീയപാതയോരത്ത് പാര്‍ക്ക് ചെയ്യുന്നതാണ് ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നത്.
യാതൊരു നിയന്ത്രണവുമില്ലാതെ റോഡിന്റെ വശങ്ങളില് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതോടെ കൊട്ടാരക്കര-ദിണ്ഡിഗല്‍ ദേശീയപാതയില്‍ പൈങ്ങനാക്കു സമീപം വലിയ ഗതാഗതക്കുരുക്കാണ് ഉണ്ടാകാറുള്ളത്. മദ്യം വാങ്ങാൻ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇത്തരത്തില്‍ വരുന്നവരില്‍ ഭൂരിഭാഗം ആളുകളും ദേശീയപാതയോരത്താണ് വാഹനം പാര്‍ക്ക് ചെയ്യുന്നത്. വിദേശ മദ്യശാലയില്‍നിന്ന് അമിതവേഗത്തില്‍ ദേശീയപാതയിലേക്ക് വാഹനങ്ങള്‍ ഇറങ്ങി വരുന്നതു മൂലം അപകടങ്ങളും പതിവാണ്. ഒരാഴ്ചയ്ക്കിടയില് എട്ടും ഒന്‍പതും അപകടമാണ് മേഖലയില്‍ സംഭവിക്കാറുള്ളത്.
ദേശീയപാതയോരത്ത് സമീപം വിദേശമദ്യ ഷോപ്പ് പ്രവര്‍ത്തിക്കുന്നതിന് മുൻകാലങ്ങളില്‍ നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഇതിനെല്ലാം ഇളവു വന്നതോടെ പൊതുഗതാഗതം താറുമാറാക്കും വിധമാണ് വാഹന പാര്‍ക്കിംഗ്. ഒട്ടുമിക്ക ശനിയാഴ്ചകളിലും വൈകുന്നേരം അഞ്ചു മുതല്‍ രാത്രി ഏഴുവരെ പ്രദേശത്ത് ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ഇവിടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനനെച്ചൊല്ലിയുള്ള തര്‍ക്കങ്ങളും പതിവാണ്.