മൂന്നാർ: ഗ്യാപ്പ് റോഡിൽ വീണ്ടും മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. കൊച്ചി ധനുഷ്‌കോടി ദേശീയ പാതയിൽ ദേവികുളം ഗ്യാപ്പ് റോഡിലാണ് മണ്ണിടിഞ്ഞത്. ശനിയാഴ്ച്ച രാത്രി ഒൻപത് മണിയോടെയാണ് വൻതോതിൽ മണ്ണിടിഞ്ഞത്. ഗ്യാപ്പ് റോഡിൽ നിന്നും ബൈസൻവാലിയിലേക്ക് തിരിയുന്ന ഭാഗത്താണ് കല്ലും മണ്ണും റോഡിലേക്ക് പതിച്ചത്. കഴിഞ്ഞ മാസം ഇവിടെ തമിഴ് നാട്ടിൽ നിന്നുള്ള വിനോദ സഞ്ചാരികളുടെ കാർ മറിഞ്ഞ് അപകടമുണ്ടായിരുന്നു. ദേശീയപാതയിലൂടെയുള്ള ഗതാഗതം തടസപ്പെട്ടതോടെ വാഹനങ്ങൾ കുഞ്ചിത്തണ്ണി വഴി തിരിച്ചുവിട്ടു.
Advertisements