മൂന്നാര്‍: ട്രെക്കിങ് നടന്നുന്നതിനിടെ കാല്‍ വഴുതി കൊക്കയിലേക്ക് വീണ യുവാവിന് ദാരുണാന്ത്യം. കോതമംഗലം ചേലാട് സ്വദേശി ഷിബിന്‍ ഷാര്‍ളി ആണ് (25) മരിച്ചത്. കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് ഷിബിന്‍.
കരടിപ്പാറയ്ക്ക് സമീപമാണ് സംഭവം. ഷിബിന്‍ ഉള്‍പ്പെടെ പതിനഞ്ചംഗ സംഘം കഴിഞ്ഞ ദിവസമാണ് കരടിപ്പാറയിലെത്തിയത്. ഇന്ന് രാവിലെ കൂട്ടുകാരുമായി ട്രെക്കിങ് നടത്തുന്നതിനിടെയാണ് കാല്‍ വഴുതി താഴ്ച്ചയിലേക്ക് വീണത്. മൃതദേഹം സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ട്രക്കിങ്ങിന് ഇറങ്ങിപ്പുറപ്പെടും മുന്‍പ് ശ്രദ്ധിക്കേണ്ട ചില പ്രധാന കാര്യങ്ങള്‍;
ഏതു കാടുകളില്‍ ട്രക്കിങ്ങിന് പോകുമ്പോഴും ആദ്യം ശ്രദ്ധിക്കേണ്ട കാര്യമാണ് അനുമതി ലഭിക്കുക എന്നത്. വനവകുപ്പാണ് സാധാരണയായി ട്രക്കിങ്ങിനുള്ള അനുമതി നല്കുന്നത്. അനുമതിയില്ലാത്ത ട്രക്കിങ്ങുകള്‍ അപകടം വിളിച്ചുവരുത്തും. അപകടങ്ങള്‍ ഉണ്ടാകുമ്പോല്‍ വനത്തിനുള്ളില്‍ എത്രപേര്‍ കുടുങ്ങിക്കിടക്കുന്നു എന്നറിയാനും അവരെ രക്ഷപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കുവാനും അധികൃതര്‍ക്ക് സാധിക്കണമെങ്കില്‍ കാട് കയറിയവരുടെ എണ്ണം ഉണ്ടായേ മതിയാവൂ.
ഇടുക്കി പോലുള്ള സ്ഥലങ്ങളില്‍ തണുപ്പ് പടരുന്നത് വളരെ പെട്ടന്നാണ്. മാത്രമല്ല, ചൂടുള്ള സമയത്ത് കാട്ടിലേക്കുള്ള യാത്രകളില്‍ കാട്ടുതീ ഉണ്ടാകാനുള്ള സാധ്യതകളും ഉണ്ട്. അതുകൊണ്ടുതന്നെ പോകുന്ന സ്ഥലത്തെക്കുറിച്ചും അവിടുത്തെ കാലാവസ്ഥയെക്കുറിച്ചും ഉള്ള വിവരങ്ങള്‍ എല്ലാം അന്വേഷിച്ചിട്ട് യാത്ര ചെയ്യുക. മോശം കാലാവസ്ഥയാമെങ്കില്‍ യാത്ര പിന്നീടൊരിക്കലേക്ക് മാറ്റി വയ്ക്കുവാന്‍ തയ്യാറാവുക.
മൃഗങ്ങളുടെ വാസസ്ഥലത്തേക്ക് നമ്മുടെ അതിക്രമവും കടന്നുകയറ്റവും തന്നെയാണ് ഓരോ കാനനയാത്രകളും. അതുകൊണ്ടുതന്നെ വനത്തിനുള്ളില്‍ പാലിക്കേണ്ട മര്യാദകള്‍ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. കൂടാതെ ഇത്തരം യാത്രകളില്‍ വന്യമൃഗങ്ങള്‍ ആക്രമിക്കാന്‍ വരിക, കാട്ടുതീ, വഴി തെറ്റുക തുടങ്ങിയ സാഹചര്യങ്ങളില്‍ പരിചയ സമ്പന്നനായ ഒരു ഗൈഡിനു മാത്രമേ കൃത്യമായ നിര്‍ദ്ദേശങ്ങള്‍ തരാനും നമ്മുടെ ജീവന്‍ രക്ഷിക്കാനും സാധിക്കൂ.