മൂന്നാർ ലോക്കാട് എസ്റ്റേറ്റിൽ പുലി; തൊഴിലാളികൾക്കിടയിലൂടെ ഓടി : വീഡിയോ കാണാം

മൂന്നാർ :കൊളുന്തു നുള്ളുന്നതിനിടെ തൊഴിലാളികൾക്കിടയിലൂടെ പാഞ്ഞ് പുലി. ഇടുക്കി മൂന്നാർ ലോക്കാട് എസ്റ്റേറ്റിലാണ് സംഭവം നടന്നത്. തേയിലക്കാട്ടിലൂടെ പാഞ്ഞേത്തിയ പുലി മരത്തിനു മുകളിൽ കയറി. ചൊവ്വാഴ്ച്ച രാവിലെ ഏഴോടെയാണ് സംഭവം നടന്നത്. രാവിലെ തൊഴിലാളികൾ ജോലിക്കായി എത്തിയപ്പോഴാണ് പുലി ഓടിപ്പോകുന്നത് കണ്ടത്. സമീപത്തെ മരത്തില്‍ കയറിയ പുലി തൊഴിലാളികള്‍ ശബ്ദം ഉണ്ടാക്കിയതോടെ സമീപത്തെ കാട്ടിലേക്ക് കയറുകയായിരുന്നു.
തേയിലക്കാടുകള്‍ക്കിടയിലൂടെ എത്തിയ പുലിയാണ് തൊഴിലാളികളെ കണ്ടതോടെ സമീപത്തെ കാട്ടിലേക്ക് ഓടി രക്ഷപ്പെട്ടത്.

Advertisements

മൂന്നാറിലെ വിവിധ എസ്റ്റേറ്റുകളില്‍ പുലിയുടെ സാന്നിധ്യം കണ്ടെത്തിയതായി തൊഴിലാളികള്‍ വനപാലകരെ അറിയിച്ചിരുന്നു. 72 ഓളം പശുക്കളെ പുലി ആക്രമിച്ച് കൊല്ലുകയും ചെയ്തു. ഇതിനിടെയാണ് ഇന്ന് രാവിലെ തൊഴിലാളികള്‍ ജോലിചെയ്യുന്ന തേയിലക്കാട്ടില്‍ പുലിയെ നേരില്‍ കണ്ടത്. സംഭവം മാനേജ്മെന്‍റിനെ തൊഴിലാളികള്‍ അറിയിച്ചു. ഇതിനിടെ തൊഴിലാളികളില്‍ ഒരാള്‍ പുലി മരത്തില്‍ നിന്ന് ചാടുന്ന ദ്യശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു.

Hot Topics

Related Articles