കോഴിക്കോട് : താൻ എപ്പോഴും വലതുപക്ഷ വിരുദ്ധനാണെന്ന് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. എന്നാല്‍, നിലവിലെ മുഖ്യധാരാ ഇടതുപക്ഷം വലതുപക്ഷമായി മാറുകയാണെന്നും അതിനെ വിമര്‍ശിക്കുന്നത് ഇടതുപക്ഷത്തിനെതിരെയുള്ള വിമര്‍ശനമാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ഫാസിസ്റ്റുകളെയും വലതുപക്ഷത്തെയും പുച്ഛിച്ചു തള്ളിയതുകൊണ്ടാണ് അവര്‍ ഇപ്പോഴത്തെ നിലയില്‍ വലിയ ശക്തിയായി വളര്‍ന്നതെന്നും മുരളി ഗോപി പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
‘ന്യൂ ഇന്ത്യൻ എക്സ്പ്രസി’നു നല്കിയ അഭിമുഖത്തിലാണ് തന്റെ രാഷ്ട്രീയനിലപാട് വ്യക്തമാക്കിയത്. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ടിയാൻ, ഈ അടുത്ത കാലത്ത് ഉള്‍പ്പെടെയുള്ള ചിത്രങ്ങളിലെ രാഷ്ട്രീയത്തെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. ഈ ചിത്രങ്ങളൊന്നും ഇടതുപക്ഷ വിരുദ്ധമല്ലെന്നും വലതുപക്ഷത്തെ താൻ ഒരുപാട് ചിത്രങ്ങളില്‍ വിമര്‍ശിച്ചിട്ടുണ്ടെന്നും അതെല്ലാം സൗകര്യപൂര്‍വം വിസ്മരിക്കുകയാണെന്നും മുരളി കുറ്റപ്പെടുത്തി.
‘വലതുപക്ഷത്തിന്റെ കുത്തകയല്ല ഫാസിസം. ഇടതുപക്ഷത്തും ഫാസിസ്റ്റ് എലമന്റുകളുണ്ട്. ഇന്ത്യയില്‍ ഇടതുപക്ഷമില്ല എന്നാണ് പറയുന്നത്. ഇവിടെ ഇടതുപക്ഷമില്ലെന്നാണ് എന്റെ അഭിപ്രായം. ഇവിടത്തെ മുഖ്യധാരാ ഇടതുപക്ഷം വലതുപക്ഷത്തിന്റെ എല്ലാ പ്രവണതകളും കാണിക്കുന്ന സോകോള്‍ഡ് ഇടതുപക്ഷം മാത്രമാണ്’-ഇടതുപക്ഷ വിരുദ്ധനാണെന്ന വിമര്‍ശനങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളോട് അദ്ദേഹം പ്രതികരിച്ചു.
ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് ഒരു ഇടതുപക്ഷ ചിത്രമാണെന്നും അദ്ദേഹം വിശദീകരിച്ചു. എന്നാല്‍, ഇടതുപക്ഷം വിമര്‍ശനത്തിന് അതീതമല്ല. മുഖ്യധാരാ ഇടതുപക്ഷത്തെ വിമര്‍ശിക്കുന്നത് ഇടതുപക്ഷത്തിനെതിരെയുള്ള വിമര്ശനവുമാകില്ല. അതോടൊപ്പം ടിയാൻ’ വലതുപക്ഷ രാഷ്ട്രീയത്തിനെതിരായ ചിത്രമാണ്. അങ്ങനെ വലതുപക്ഷത്തിനെതിരെ നന്നായി പറഞ്ഞ ചിത്രങ്ങള്‍ താൻ ചെയ്തിട്ടുണ്ട്. അത് ആരും കാണുന്നില്ല എന്നതാണ് പ്രശ്നം. സെലക്ടീവായ നിരൂപണമാണിവിടെ നടക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.
‘ഈ അടുത്ത കാലത്ത്’ എന്ന ചിത്രത്തില്‍ ആര്.എസ്.എസിനെയും ശാഖയെയും നല്ല രീതിയില്‍ താങ്കള്‍ അവതരിപ്പിക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തോട് മുരളി ഗോപിയുടെ മറുപടി ഇങ്ങനെയായിരുന്നു: ”ആര്.എസ്.എസ് ശാഖ ഞാൻ വളര്‍ന്ന സ്ഥലങ്ങളിലുണ്ട്. എന്നാല്‍, ഒറ്റ സിനിമയിലും ആര്.എസ്.എസ് ശാഖ ഞാൻ കണ്ടിട്ടില്ല. അവര്‍ ഈ സമൂഹത്തിന്റെ ഭാഗമല്ലാത്തതുകൊണ്ടാണോ അത്? ഞാൻ ആര്.എസ്.എസ് ശാഖ കണ്ടിട്ടുണ്ട്.അത് എന്റെ സിനിമയില്‍ കാണിക്കുകയും ചെയ്യും.”
”ഫാസിസത്തെയും വലതുപക്ഷത്തെയും ഭീകരവല്‍ക്കരിക്കാൻ നോക്കുമ്ബോഴാണ് അതു ശക്തിപ്രാപിക്കുന്നത്. ശാഖ കാണുമ്ബോഴുള്ള ഭയത്തെയാണ് ചിത്രത്തില്‍ കാണിക്കുന്നത്. അതിന്റെ രണ്ടു വശവും ഞാൻ കാണിക്കുന്നുണ്ട്. അവരെ നേരിടണമെങ്കില്‍ ആദ്യം അവരെ അഭിമുഖീകരിക്കാൻ തയാറാകണം. എന്നിട്ടാണ് നേരിടേണ്ടത്. അവരെ നിസ്സാരരാക്കി വിട്ടുകളഞ്ഞാല്‍ ഇപ്പോള്‍ സംഭവിച്ച പോലെ വലിയ ശക്തിയായി വരും. ഇപ്പോള്‍ നമ്മള് നിസ്സഹായരാണ്. മതേതര കാഴ്ചപ്പാടില്‍ ഇവരെ എങ്ങനെ നേരിടേണ്ടതെന്ന ഒരു ആശയക്കുഴപ്പം ഇപ്പോള്‍ നിലനില്‍ക്കുന്നുണ്ട്.”
കമ്മ്യൂണിസ്റ്റുകള്‍ ആദ്യം ഫാസിസത്തെ പുച്ഛിച്ചുതള്ളി. പിന്നീടാണ് വിഷയം ഉയര്‍ത്തിക്കൊണ്ടുവരുന്നത്. ഇതെല്ലാം അവര്‍ക്ക് ഇന്ധനമാണ്. ഞാൻ ഒരു തരത്തിലുമുള്ള വലതുപക്ഷ ആഭിമുഖ്യമുള്ളയാളല്ല. വലതുപക്ഷത്തിന് എതിരാണ് താനെന്നും അദ്ദേഹം വ്യക്തമാക്കി.