കുടുംബത്തെയടക്കം കൊല്ലുമെന്ന് ഭീഷണി; ഭയന്നു പോയ യുവതി ജീവനൊടുക്കി; യുവാവ് അറസ്റ്റിൽ

താമരശ്ശേരി: യുവതി ജീവനൊടുക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കൂടത്തായിലാണ് സംഭവം നടന്നത്. യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആറ്റിൽക്കര സ്വദേശി അമൽ ബെന്നി (26) ആണ് കേസിൽ പിടിയിലായത്. അമ്പലക്കുന്ന് ചന്ദ്രന്റെ മകൾ സഞ്ജന കൃഷ്ണ (23) മരിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസമാണ് യുവതിയെ മുറിക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതി കൊടുവള്ളിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്ത വരുകയായിരുന്നു.

Advertisements

പ്രതി യുവതിയെയും കുടുംബത്തെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തായതിനെ തുടർന്ന് യുവതി ഭയത്തിലായിരുന്നു. പിന്നാലെ ഭയം കാരണമാണ് യുവതി ജീവനൊടുക്കിയതെന്ന് പോലീസ് കണ്ടെത്തി. ഇതിന്റെ ഡിജിറ്റൽ തെളിവുകളടക്കം പോലീസ് ശേഖരിച്ചു. യുവതിയേയും കുടുംബത്തേയും പ്രതി കൊല്ലുമെന്ന് പലപ്രാവശ്യം ഭീഷണിപ്പെടുത്തിയെന്നും പോലീസ് പറയുന്നു. ഇയാൾക്കെതിരെ കഞ്ചാവ് കൈവശം വച്ചതിനും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Hot Topics

Related Articles