വളർത്തുമകനുമായി അവിഹിതം : എറണാകുളത്ത് ഭർത്താവ് രണ്ടാം ഭാര്യയെ കൊലപ്പെടുത്തി

എറണാകുളം ; പെരുമ്ബാവൂരില്‍ ബംഗാള്‍ സ്വദേശി ഭാര്യയെ കഴുത്തറുത്തു കൊല്ലാൻ കാരണമായത് വിവാഹേതര ബന്ധമെന്ന് സൂചന .കൊലപാതകത്തിനു പിന്നാലെ കീഴടങ്ങിയ പ്രതിയെ ചോദ്യം ചെയ്തപ്പോഴാണ് ഭാര്യയും വളർത്തു മകനുമായുള്ള പ്രണയത്തിന്റെ വിവരം പുറത്തുവന്നത്.51 കാരനായ ഷിബാ ബഹദൂർ ഛേത്രിയും, ഭാര്യ മാമുനിയും 10 വർഷമായി കേരളത്തിലുണ്ട്. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് 17 വർഷമായി.പെരുമ്ബാവൂർ ഭായി കോളനിയിലെ ഹോട്ടലില്‍ ജീവനക്കാരനാണ് ഷിബാ ബഹദൂർ ഛേത്രി. ഭാര്യ മാമുനി മറ്റൊരു ഹോട്ടലില്‍ ജീവനക്കാരിയുംആദ്യഭാര്യ മരിച്ചു പോയതിനെ തുടർന്നാണ് ഷിബ മാമുനിയെ വിവാഹം കഴിച്ചത് .

Advertisements

ആദ്യഭാര്യയില്‍ ഷിബയ്‌ക്ക് ഒരു മകനുണ്ട് . പിന്നീടാണ് ഷിബയും, മാമുനിയും വർഷങ്ങള്‍ക്ക് മുൻപ് ഒരു ആണ്‍കുട്ടിയെ കൂടി എടുത്തു വളർത്തിയത്.പെരുമ്ബാവൂരിലെ വീട്ടില്‍ ഷിബയും മാമുനിയും വളർത്തു മകനും ആദ്യ ഭാര്യയിലെ മകനും ഒരുമിച്ചാണ് താമസം. 35 വയസ്സുള്ള വളർത്തു മകനും മാമുനീയും തമ്മില്‍ അടുപ്പമായി. ഇതിനെക്കുറിച്ച്‌ അറിഞ്ഞ ഷിബ ഇരുവർക്കും വിവാഹം കഴിക്കാൻ അനുവാദവും നല്‍കി. വിവാഹം കഴിഞ്ഞിട്ട് കേരളത്തില്‍ താമസിക്കാൻ പാടില്ല എന്നായിരുന്നു നിബന്ധന.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാല്‍, ഇത് മാമുനിയും വളർത്തു മകനും തെറ്റിച്ചതാണ് കൊലപാതകത്തിന്റെ കാരണം. കഴിഞ്ഞദിവസം വളർത്തുമകൻ മാമുനിയെ വിവാഹ സൂചകമായി സിന്ദൂരം അണിയിച്ചിരുന്നു. ഇത് കണ്ട ഷിബ ഇവരോട് നാടുവിട്ടു പോകാൻ ആവശ്യപ്പെട്ടു. പക്ഷേ, അത് വകവയ്‌ക്കാതെ ഇന്നലെ രാവിലെ മാമുനി ഹോട്ടലില്‍ ജോലിക്ക് എത്തി.ഇതില്‍, പ്രകോപിതനായ ഷിബ ഹോട്ടലിന്റെ അടുക്കളയില്‍ വെച്ച്‌ മാമുനിയെ കഴുത്തറുത്ത് കൊല്ലുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലപാതകത്തിനുശേഷം ഷിബ തന്നെയാണ് ആയുധവുമായി പോലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങിയത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.