ജയ്പൂർ: ലൈംഗിക താൽപ്പര്യങ്ങൾക്ക് വഴങ്ങാത്തതിനെ തുടർന്ന് യുവാവിനെ കൊലപ്പെടുത്തി സുഹൃത്തുക്കൾ. രാജസ്ഥാനിലെ ബാരൻ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. ഓറൽ സെക്‌സ് ചെയ്യാൻ വിസമ്മതിച്ചതിന് 40 കാരനെ സുഹൃത്തുക്കള്‍ ചേര്‍ന്ന് കൊലപ്പെടുത്തി മൃതദേഹം കുളത്തിൽ ഉപേക്ഷിച്ചിക്കുകയായിരുന്നു. ഇന്നലെ യുവാവിന്റെ മൃതദേഹം കുളത്തില്‍ നിന്ന് കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ രണ്ടുപേർ പൊലീസിന്റെ പിടിയിലായി. അതേസമയം, പൊലീസ് കസ്റ്റഡിയിലുള്ള പ്രതികളിലൊരാള്‍ വിഷം കഴിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഫെബ്രുവരി 26 നാണ് കേസിന്നാസ്പദമായ സംഭവം. ഓം പ്രകാശ് ബൈർവ എന്നയാളെ സുഹൃത്തുക്കള്‍ ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു. ഇന്നലെ ഇയാളെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് പൊലീസ് സൂപ്രണ്ട് രാജ് കുമാർ ചൗധരി പറഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ, ബാരൻ നഗരത്തിൽ താമസിക്കുന്ന രണ്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. മുരളീധർ പ്രജാപതി (32), സുരേന്ദ്ര യാദവ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രാഥമിക ചോദ്യം ചെയ്യലിൽ പ്രജാപതി കൊലപാതകക്കുറ്റം സമ്മതിച്ചതായും എസ്പി ചൗധരി കൂട്ടിച്ചേർത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കൊലപാതകം നടന്ന ദിവസം മൂന്നുപേരും ഒരുമിച്ച് മദ്യം കഴിച്ചതായും പ്രജാപതിയുടെ സഹോദരിയെ കാണാൻ അടുത്തുള്ള ഗ്രാമത്തിലേക്ക് പോയതായും പൊലീസ് പറയുന്നു. തിരിച്ച് വരുന്ന വഴി പ്രതികളുമായി ഓറൽ സെക്‌സ് ചെയ്യാൻ വിസമ്മതിച്ചതിന് ബൈർവയെ മർദിക്കുകയും വെട്ടിക്കൊലപ്പെടുത്തുകയും ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ അറസ്റ്റിലായ ഒരാൾ നിലവിൽ ആശുപത്രിയിൽ തുടരുകയാണ്. കേസ് പൊലീസ് വിശദമായി അന്വേഷിച്ച് വരികയാണ്.