കൊല്ലം: ഇടയം സ്വദേശിയായ യുവാവിൻ്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞതോടെ അമ്മാവൻ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ. ഇടയം നിതിന്‍ഭവനില്‍ ദിനകരന് (59), മക്കളായ നിതിന്‍ (23), രോഹിത് (20) എന്നിവരാണ് അറസ്റ്റിലായത്. മർദ്ദനമേറ്റതിനെ തുടർന്ന് പരിക്കേറ്റ ഇടയം ഉദയഭവനില്‍ ഉമേഷ് (45) ആണ് കഴിഞ്ഞമാസം 16-ാം തീയതി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍വെച്ച് മരിച്ചത്.
മർദ്ദനമേറ്റ് ചികിത്സയിലിരിക്കെ ഇടയം ഉദയഭവനില്‍ ഉമേഷ് (45) ആണ് കഴിഞ്ഞമാസം 16-ാം തീയതി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍വെച്ച് മരിച്ചത്. മരണകാരണം മർദ്ദനമേറ്റതാണെന്ന് പോസ്റ്റ് മോർട്ടത്തില്‍ കണ്ടെത്തി. പിന്നാലെയാണ് ദിനകരനേയും മക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. അഞ്ചല്‍ എസ്എച്ച്ഒ ഹരീഷ്, എസ്ഐ പ്രജീഷ്കുമാര്, ഗ്രേഡ് എസ്ഐ.ഉദയന്‍, എസ്സിപിഒ വിനോദ്കുമാര്‍, സിപിഒ. സംഗീത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കൊല്ലപ്പെട്ട ഉമേഷും അമ്മാവനായ ദിനകരും അടുത്തടുത്തായാണ് താമസിക്കുന്നതെന്നും സ്ഥിരമായി മദ്യപിച്ചെത്തുന്ന ഉമേഷ് ദിനകരന്റെ വീട്ടിലെത്തി അസഭ്യം പറയാറുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇതിനെ തുടർന്ന് ദിനകരന് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ജൂൺ എട്ടാം തീയതി ഉമേഷ് ദിനകരൻ്റെ വീട്ടിലെത്തി അസഭ്യം പറയുകയും മർദ്ദിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതിനിടെയാണ് ദിനകരനും മക്കളും ഉമേഷിനെ മർദ്ദിച്ചത്.
പരിക്കേറ്റ ശേഷം ചികിത്സ തേടാതെ വീട്ടിലെത്തിയ ഉമേഷിനെ മർദ്ദന വിവരം അറിഞ്ഞതിന് പിന്നാലെ അമ്മ സാവിത്രി പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ കൊണ്ടുപോയി. ഉമേഷിന്റെ പരിക്ക് ഗുരുതരമായതിനാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.