തിരുവനന്തപുരം : തമ്പാനൂരില്‍ ഹോട്ടല്‍ ജീവനക്കാരനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റില്‍. നെടുമങ്ങാട് സ്വദേശി അജീഷ് ആണ് പിടിയിലായത്. രണ്ട് ദിവസം മുന്‍പ് ഹോട്ടലില്‍ മുറിയെടുക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം നടന്നിരുന്നു. ഇതാണ് കൊലപാതകത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു. പ്രതി അജീഷ് ഗുണ്ടാ ലിസ്റ്റിലുള്ള ആളാണ്.
ഇന്ന് രാവിലെ എട്ടോടെയാണ് സംഭവം. തമ്പാനൂര്‍ സിറ്റി ടവര്‍ ഹോട്ടലിലെ റിസപ്ഷനിസ്റ്റിനെയാണ് വെട്ടിക്കൊന്നത്. തമിഴ്നാട് സ്വദേശി അയ്യപ്പനാണ് മരിച്ചത്. കൃത്യത്തിനു ശേഷം രക്ഷപെട്ട പ്രതിയെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് പിടികൂടിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തര്‍ക്കത്തിന് ശേഷം അയ്യപ്പനെ ഭീഷണിപ്പെടുത്തിയ ശേഷമാണ് അജീഷ് സ്ഥലം വിട്ടത്. നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെ ഗുണ്ടകളുടെ ലിസ്റ്റില്‍ പേരുള്ള അജീഷ് ഇത്തരത്തില്‍ അപായപ്പെടുത്തുമെന്ന് അയ്യപ്പന് സൂചന ലഭിച്ചിരുന്നില്ല.
സ്വന്തം ബൈക്കോടിച്ച് എത്തിയ അജീഷ് കൈയ്യിലൊരു ബാഗും വാളുമായിട്ടാണ് ഹോട്ടലിലേക്ക് കയറിത്. നേരെ റിസപ്ഷനിസ്റ്റായ അയ്യപ്പന്റെ അടുത്തേക്ക് നീങ്ങി. പ്രതികരിക്കാനുള്ള സമയം ലഭിക്കും മുന്‍പ് പ്രതി അയ്യപ്പനെ തുടരെ വെട്ടി, മരണം ഉറപ്പാക്കുന്നതിനായി കഴുത്തില്‍ പിടിച്ച് ആഞ്ഞുവെട്ടുകയായിരുന്നു. റൂം ബോയി തിരികെയെത്തുന്നതിന് മുന്‍പ് തന്നെ മരണം സംഭവിച്ചിരുന്നു. അതിക്രൂരമായ കൊലപാകത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കൊലപാതക ശേഷം രക്ഷപ്പെട്ട അജീഷ് പിന്നീട് പിടിയിലായി.
കൊലപാതക ശേഷം പ്രതി ഒറു പാലത്തില്‍ ഇരിക്കുകയായിരുന്നുവെന്നാണ് വിവരം. പൊലീസെത്തുമ്ബോള്‍ കൃത്യം ചെയ്യാന്‍ ഉപയോഗിച്ച വാളും ഇയാളുടെ കൈവശം ഉണ്ടായിരുന്നു. കഴുത്തിലേക്ക് ആഞ്ഞുവെട്ടുന്നതിന് സഹായകരമാവുന്ന ആയുധമാണ് പ്രതി ഉപയോഗിച്ചിരിക്കുന്നത്.