കോട്ടയം മറ്റക്കര കരിമ്പാനിയിൽ ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ച ഭർത്താവ് ജീവനൊടുക്കി; ഭർത്താവ് ഭാര്യയെ ആക്രമിച്ചത് കുടുംബവഴക്കിനെ തുടർന്ന്; ഗുരുതരമായി പരിക്കേറ്റ ഭാര്യ ആശുപത്രിയിൽ

അകലക്കുന്നത് നിന്നും
ജാഗ്രതാ ന്യൂസ് ലൈവ്
പ്രത്യേക ലേഖകൻ
സമയം – ഉച്ചയ്ക്ക് 2.40
കോട്ടയം: അകലക്കുന്നം മറ്റക്കര കരിമ്പാനിയിൽ കുടുംബവഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം ജീവനൊടുക്കി. ഭാര്യയെ നാട്ടുകാർ ചേർന്ന് ആശുപത്രിയിലേയ്ക്കു കൊണ്ടു പോകുന്നതിനിടെയാണ് ഭർത്താവ് വീടിനുള്ളിൽ തൂങ്ങി മരിച്ചത്. അകലക്കുന്നം കരിമ്പാനി തച്ചിലങ്ങാട് കുഴിക്കാട്ട് വീട്ടിൽ സുരേന്ദ്രനാണ്(60) ഭാര്യ പുഷ്പമ്മ (55)യെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം ജീവനൊടുക്കിയത്. കുത്തേറ്റ് സാരമായി പരിക്കേറ്റ ഭാര്യ പുഷ്പമ്മയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisements

ശനിയാഴ്ച രാത്രി പത്തു മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. എൽ.ഐ.സി ഏജന്റായ സുരേന്ദ്രനും, ഭാര്യ പുഷ്പമ്മയും മാത്രമാണ് വീടിനുള്ളിൽ താമസിച്ചിരുന്നത്. ദമ്പതികൾക്കു രണ്ടു മക്കളുണ്ട്. ഇരുവരും മറ്റൊരു വീട്ടിലാണ് താമസിക്കുന്നത്. ശനിയാഴ്ച വൈകിട്ടും ഇരുവരും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. തുടർന്ന് ഇരുവരും തമ്മിൽ വീട്ടിൽ വച്ച് വഴക്കുണ്ടാകുകയായിരുന്നു. ഇതേ തുടർന്ന് കയ്യിൽ കിട്ടിയ കത്തി ഉപയോഗിച്ച് പുഷ്പമ്മയെ സുരേന്ദ്രൻ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. വീട്ടിലെ ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് പുഷ്പമ്മയെ ആശുപത്രിയിൽ എത്തിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതിനു ശേഷം നാട്ടുകാർ വിവരം അറിയിച്ചതോടെ പള്ളിക്കത്തോട് പൊലീസ് സ്റ്റേഷനിൽ നിന്നും എ.എസ്.ഐ മനോജ് , എസ്.ഐ ശിവപ്രസാദ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തി. ഈ സമയത്താണ് വീടിനുള്ളിൽ തൂങ്ങി നിൽക്കുന്ന നിലയിൽ സുരേന്ദ്രനെ കണ്ടത്. തുടർന്ന്, ഇവർ കയർ മുറിച്ച് സുരേന്ദ്രനെ താഴെയിറക്കി. കയറിൽ നിന്നും താഴെയിറക്കുമ്പോഴും സുരേന്ദ്രനു ജീവനുണ്ടായിരുന്നു. ഇതേ തുടർന്നു, സുരേന്ദ്രനെ പൊലീസ് സംഘം കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. എന്നാൽ, മരണം സംഭവിച്ചിരുന്നു. സുരേന്ദ്രന്റെ മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇവിടെ നിന്നും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകും. സുരേന്ദ്രന്റെ സംസ്‌കാരം വൈകിട്ട് അഞ്ചിനു വീട്ടുവളപ്പിൽ. ഭാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി.

Hot Topics

Related Articles