കട്ടപ്പന : മദ്യലഹരിയിലുണ്ടായ വാക്ക് തർക്കത്തിനിടെ അനുജന്‍റെ കഴുത്തിൽ കത്തി കുത്തിയിറക്കി ജേഷ്‌ഠൻ. ഇടുക്കി കട്ടപ്പനയിലാണ് നടുക്കുന്ന സംഭവം നടന്നത്. ലബ്ബക്കട ആലപ്പാട്ട്പടി പടിഞ്ഞാറേക്കര സൈബിച്ചനാണ് (40) കുത്തേറ്റത്. കഴുത്തിനു ഗുരുതരമായി പരുക്കേറ്റ സൈബിച്ചനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ അപകട നിലതരണം ചെയ്‌തിട്ടുണ്ട്. കേസിൽ ഇയാളുടെ സഹോദരൻ ഇയാളുടെ സഹോദരന്‍ സോണിയെ (43) കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്‌തു.
കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം നടന്നത്. ഇവരുടെ പുരയിടത്തിലെ ഏലച്ചെടികൾ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കം നിലനിന്നിരുന്നു. രാത്രിയിൽ വീട്ടിലെ സ്വീകരണ മുറിയിൽ ഇരിക്കെ മദ്യലഹരിയിലായിരുന്ന സഹോദരങ്ങൾ ഇതെ ചൊല്ലി വാക്ക് തർക്കത്തിലായി. തർക്കം സംഘർഷത്തിലേക്ക് നീങ്ങുകയും ഇതിനിടെ സോണി കത്തിയെടുത്ത് സൈബിച്ചനെ കുത്തുകയുമായിരുന്നു.
കഴുത്തിലാണ് കുത്തു കൊണ്ടത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സൈബിച്ചന്‍റെ നിലവിളി കേട്ട് ബന്ധുക്കൾ ഓടിയെത്തുകയായിരുന്നു. തുടർന്ന് സോണി സ്ഥലം വിട്ടു. ബന്ധുക്കളും നാട്ടുകാരും ചേർന്നാണ് സൈബിച്ചനെ ആശുപത്രിയിലെത്തിച്ചത്.
സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ കട്ടപ്പന പൊലീസ് സോണിയെ വീടിനു സമീപത്തെ ഷെഡിൽ നിന്നും പിടികൂടുകയായിരുന്നു. ഇയാൾക്കെതിരെ വധശ്രമത്തിനു കേസെുത്ത് കോടതിയിൽ ഹാജരാക്കിയതായി പൊലീസ് പറഞ്ഞു. കട്ടപ്പന എസ്.ഐ കെ. ദിലീപ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.